ad
Deshabhimani

'അതിരടി'യിലെ 'പട്ടി ഷോ' പാട്ട് പുറത്ത്; ബേസിലിനൊപ്പം ചുവട് വച്ച് ആരാധകരും

basil
വെബ് ഡെസ്ക്

Published on May 05, 2026, 04:28 PM | 1 min read

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, റിയ ഷിബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൾട്ടിസ്റ്റാർ ചിത്രം 'അതിരടി'യിലെ രണ്ടാം ഗാനം പുറത്ത്. പട്ടി ഷോ എന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിഷ്ണു വിജയ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ഡബ്സി, അറിവ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്.




ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർെടയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെയും ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ, ടൊവിനോ തോമസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home