ad
Deshabhimani

ബോക്സ് ഓഫീസിൽ 'അതിരടി' തരംഗം; 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചിത്രം

athiradi

'അതിരടി' ചിത്രം

വെബ് ഡെസ്ക്

Published on May 20, 2026, 03:44 PM | 2 min read

തിരുവനന്തപുരം: തിയേറ്ററുകളിൽ ആവേശമായി മാറിയ 'അതിരടി' ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 50 കോടി രൂപ കളക്ഷൻ നേടി ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ്.


റിലീസ് ചെയ്ത ആദ്യ വാരങ്ങളിൽ തന്നെ ചിത്രം 50 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം കോടികളാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ വിപണികളിലും ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്.


ചിത്രത്തിലെ മികച്ച പ്രകടനങ്ങളും, പ്രേക്ഷകരെ ആകർഷിക്കുന്ന കഥാഗതിയും, മികച്ച സാങ്കേതിക നിലവാരവുമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നു. കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നതാണ് ചിത്രത്തിന് തുണയായത്. വരും ദിവസങ്ങളിലും കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബിലേക്ക് മുന്നേറുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.


സിനിമയിൽ നെഗറ്റീവ് റോളിലാണ് ടൊവിനോ തോമസ് എത്തുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രേത്യേകതയും ഈ ചിത്രത്തിനുണ്ട്.


ബേസിൽ ജോസഫ് എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അന്നന്തു എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ഡോക്ടർ അന്നന്തു എസും ചേർന്നാണ് നിർമ്മാണം. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ പ്രൊഡ്യൂസേഴ്‌സാണ്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം സാമുവൽ ഹെൻറി, എഡിറ്റർ ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ്.


സൗണ്ട് ഡിസൈനർ നിക്സൺ ജോർജ്ജ്, വരികൾ സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ എന്നിവരും അണിയറയിലുണ്ട്. വിഎഫ്എക്സ് മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ സുക് ദാമോദർ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ സർക്കാസനം, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അതിരടി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home