ad
Deshabhimani

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'അതിമനോഹരം'; ഷൂട്ടിങ്‌ അവസാന ഘട്ടത്തിലേക്ക്

Athimanoharam

തരുൺ മൂർത്തി (ഇടത്) മോഹൻലാൽ (വലത്) |Photo Social media

വെബ് ഡെസ്ക്

Published on Jun 21, 2026, 10:48 AM | 1 min read

തിരുവനന്തപുരം : ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. സിനിമയുടെ 80 ശതമാനം ഷൂട്ടിങും പൂർത്തിയായതായി സംവിധായകൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജൂലൈ പകുതിയോടെ ചിത്രീകരണം പുനഃരാരംഭിക്കും.


തൊടുപുഴയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. രണ്ടാഴ്ചയോളം കൊച്ചിയിലും ചിത്രീകരണം നടന്നു. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ

അവസാന ഘട്ട ചിത്രീകരണം നടക്കുന്നത്.


'ലൗലജൻ' എന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തി ജീവിതത്തിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. മീര ജാസ്മിൻ നായികയായി എത്തുന്ന ചിത്രത്തിൽ ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.


രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം: ജെയ്ക് ബിജോയ്, ഛായാഗ്രഹണം: ഷാജി കുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ, ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ: മഷർ ഹംസ, കോ-ഡയറക്ടർ: ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർമാർ: അഫ്നാസ്, മൊഹിത് കൃഷണൻ, സ്റ്റിൽസ്: അമൽസി സദർ, പ്രൊഡക്ഷൻ മാനേജർ: ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടവ്: എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ച്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home