ad
Deshabhimani

അരിജിത് സിങ്ങിന്റെ മാസ്മരിക ശബ്ദം; 'ഭൂത് ബംഗ്ല'യിലെ പുതിയ ഗാനം പുറത്ത്

വെബ് ഡെസ്ക്

Published on Mar 24, 2026, 09:17 PM | 1 min read

മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ അരിജിത് സിങ് വീണ്ടും തരം​ഗമാകുന്നു. അക്ഷയ് കുമാർ നായകനാകുന്ന 'ഭൂത് ബംഗ്ല' (Bhoot Bangla) എന്ന ചിത്രത്തിലെ 'തു ഹി ദിസ്ദ' (Tu Hi Disda) എന്ന റൊമാന്റിക് ഗാനമാണ് അരിർജിത് സിങ് ആലപിച്ചിരിക്കുന്നത്.


കഴിഞ്ഞ ജനുവരി 27-ന് താൻ ഇനി പുതിയ പാട്ടുകൾ ഏറ്റെടുക്കില്ലെന്നും പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്നും അരിജിത് പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം പുറത്തുവരുന്ന ഗാനമായതിനാൽ ആരാധകർക്കിടയിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്.


സംഗീത സംവിധായകൻ പ്രീതവുമായി കൈകോർത്താണ് പുതിയ ഗാനം. ഈ പാട്ടിന്റെ ഈണം ഇഷ്ടപ്പെട്ട അരിജിത് സിംഗ് സ്വയം താല്പര്യം പ്രകടിപ്പിച്ചാണ് ഇതിന്റെ ഭാഗമായതെന്ന് റിപ്പോർട്ടുകളുണ്ട്. അരിജിത് സിങ്ങിന് തന്റെ എക്സ് (X) ഹാൻഡിലിലൂടെ അക്ഷയ് കുമാർ നന്ദി അറിയിച്ചു. അരിജിത്തിന്റെ ശബ്ദം ഗാനത്തിന് മാന്ത്രികത നൽകിയെന്ന് അദ്ദേഹം കുറിച്ചു.


'തും ഹി ഹോ', 'കേസരിയ', 'അഗർ തും സാത്ത് ഹോ' തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പതിറ്റാണ്ടായി ഇന്ത്യൻ സിനിമയിലെ പകരം വയ്ക്കാനില്ലാത്ത ശബ്ദമായിരുന്നു അരിജിത് സിങ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home