ad
Deshabhimani

ഉയിരേ ഉയിരേ.. എന്ന ​ഗാനം പാടാൻ ഹരിഹരനെ ആയിരുന്നില്ല താൻ മനസിൽ കണ്ടത്: എ ആർ റഹ്മാൻ

BOMBAY
വെബ് ഡെസ്ക്

Published on Nov 23, 2025, 08:59 AM | 1 min read

ചെന്നെെ: ബോംബെ എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഉയിരേ ഉയിരേ.. എന്ന ഗാനം പാടാൻ‌ മറ്റ് രണ്ട് ​ഗായകരായിരുന്നു തന്റെ മനസിലെന്ന് സം​ഗീത സംവിധാകൻ എ ആർ റഹ്മാൻ. ഹരിഹരനെക്കൊണ്ട് ഈ ഗാനം പാടിക്കുന്നതിന് മുൻപ് മറ്റ് രണ്ട് ഗായകരായിരുന്നു തന്റെ മനസിലുണ്ടായിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് റഹ്മാൻ.


തനിക്ക് ആ ഗാനം പാടാൻ എസ്പി . ബാലസുബ്രഹ്മണ്യമോ യേശുദാസോ ആയിരുന്നു വേണ്ടിയിരുന്നതെന്ന് റഹ്മാൻ ഓർത്തെടുത്തു. എന്നാൽ സംവിധായകൻ മണിരത്‌നമാണ് ഹരിഹരനെ തിരഞ്ഞെടുത്തത്. അതിന്റെ കാരണം എന്തായിരുന്നു എന്ന് അറിയില്ലെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റിലാണ് റഹ്മാൻ ബോംബെയിലെ ഗാനത്തെക്കുറിച്ച് പറഞ്ഞത്. മണിരത്നം സംവിധാനം ചെയ്ത് ബേംബെ 1995-ലാണ് പുറത്തിറങ്ങിയത്.


"മണിരത്‌നത്തിന് ഒരു പ്രണയഗാനം ആയിരുന്നു വേണ്ടിയിരുന്നത്. മനസിലേക്ക് വന്ന ട്യൂൺ ഒരു മിനി കാസറ്റിൽ റെക്കോർഡ് ചെയ്ത് മണിരത്‌നത്തെ കേൾപ്പിച്ചു. റെക്കോർഡ് ചെയ്യാൻ അദ്ദേഹം അനുവാദം തരികയും ചെയ്തു. പാടാൻ എസ്പിബി അല്ലെങ്കിൽ യേശുദാസിനെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാൻ ഹരിഹരന്റെ പേരും ഒപ്പം നിർദേശിച്ചു. പക്ഷേ മണിരത്നം ഹരിഹരനെത്തന്നെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല." റഹ്മാൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home