ആർക്കും ഇനി സിനമ എടുക്കാം! ആരുടെയും പിന്നാലെ നടക്കേണ്ട, എങ്ങനെയെന്നല്ലേ?

സ്വന്തം കഥകൾ സിനിമയായി കാണാൻ ആഗ്രഹമില്ലാത്ത ആരും തന്നെ കാണില്ല അല്ലേ... തിരക്കഥയായി സിനിമക്കാരുടെ പിന്നാലെ നടന്ന് ഇനി സമയം കളയേണ്ട. സിനിമ സ്വപ്നം കാണുന്നവർക്ക് തങ്ങളുടെ കഥകൾ എളുപ്പത്തിൽ ദൃശ്യാവിഷ്കാരമായി മാറ്റാൻ സഹായിക്കുന്ന വിപ്ലവകരമായ മാറ്റവുമായെത്തിയിരിക്കുകയാണ് കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് 'ഐറ' (Aira). തിരക്കഥാകൃത്തും എഐ ഫിലിം മേക്കറുമായ അമൽ അക്ഷയ് സ്ഥാപിച്ച ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്, സിനിമാക്കാരുടെ പിന്നാലെ നടക്കാതെ തന്നെ ആർക്കും സ്വന്തം തിരക്കഥകളെ കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് സിനിമയാക്കി മാറ്റാം. മലയാളം ടൈപ്പിംഗ് അറിയാത്തവർക്കും എളുപ്പത്തിൽ തിരക്കഥ രചിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
തിരക്കഥ വിശകലനം ചെയ്ത് കഥാപാത്രങ്ങളുടെ വിവരങ്ങൾക്കനുസരിച്ച് അവരുടെ 3D മോഡലുകൾ നിർമ്മിക്കാൻ ഐറയ്ക്ക് സാധിക്കും. സിനിമയിലുടനീളം കഥാപാത്രങ്ങളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വരാതെ നിലനിർത്താൻ ഇത് സഹായിക്കുന്നു. എഴുത്തുകാരന് തന്നെ ഓരോ സീനിലും ഷോട്ട് ഡിവിഷൻ നൽകാനും 3D മോഡലുകൾ ഉപയോഗിച്ച് സ്റ്റോറിബോർഡുകൾ തയ്യാറാക്കാനും ഇതിലൂടെ സാധിക്കും. തിരക്കഥയിൽ നിന്ന് ഓട്ടോമാറ്റിക്കായി ലഭിക്കുന്ന പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഈ സ്റ്റോറിബോർഡുകളെ പിന്നീട് ജീവനുള്ള സിനിമാ ദൃശ്യങ്ങളാക്കി മാറ്റാം.
നിലവിൽ airascripts.in എന്ന വെബ്സൈറ്റിലൂടെ ഈ പുതിയ എഐ ഫീച്ചറിന്റെ ആദ്യഘട്ട സേവനങ്ങൾ (Early Access) സൗജന്യമായി ലഭ്യമാണ്. ഗൂഗിൾ ഡോക്സിന് സമാനമായ റിയൽ ടൈം കൊളാബറേഷൻ, ഡാർക്ക് മോഡ്, പിഡിഎഫ് ഔട്ട്‌പുട്ട്, സീനുകൾ പുനർക്രമീകരിക്കാനുള്ള സൗകര്യം തുടങ്ങി നിരവധി നൂതന ഫീച്ചറുകൾ ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാർക്കും സിനിമ നിർമ്മാണം പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐറ പ്രവർത്തിക്കുന്നത്.










0 comments