‘ജനനായകന്’ വീണ്ടും തിരിച്ചടി'; റിവൈസിംഗ് കമ്മിറ്റി സ്ക്രീനിംഗ് മുടങ്ങി

വിജയ്
ചെന്നൈ: വിജയ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ‘ജനനായകൻ’ സിനിമയുടെ റിലീസ് വീണ്ടും മാറ്റിവെച്ചു. ഇന്ന് സ്ക്രീനിങ് നടത്തുമെന്നാണ് സിബിഎഫ്സിയുടെ റിവൈസിങ് കമ്മിറ്റി അറിയിച്ചത്.ഒരാൾ രോഗബാധിതൻ ആയതിനെത്തുടർന്ന് സ്ക്രീനിങ് മാറ്റി എന്നാണ് വിശദീകരണം.
വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ജനനായകനെ’ കാത്തിരിക്കുന്നത്. എന്നാൽ സ്ക്രീനിങ് മുടങ്ങിയതോടെ പ്രേക്ഷകർ വീണ്ടും നിരാശയിലായി.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് ചിത്രത്തിന് കൂടുതൽ നിയമക്കുരുക്കുകൾ സൃഷ്ടിച്ചേക്കാം. എങ്കിൽ ജൂലൈ മാസങ്ങളിലേക്ക് റിലീസ് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്രസർക്കാറിനെതിരെ വിജയ് മുൻപ് രൂക്ഷ വിമർശനം നടത്തിയിരുന്നു,രാഷ്ട്രീയ പകപോക്കലാണ് റിലീസ് നീട്ടികൊണ്ട് പോകുന്നതിനുള്ള കാരണന്നാന്നാണ് താരത്തിന്റെ ആരോപണം.









0 comments