ad
Deshabhimani

ടൈം ലൂപ്പ് ചിത്രം 'സംഭവം അധ്യായം ഒന്ന്' ഒടിടിയിലേക്ക്, എവിടെ കാണാം?

ടൈം ലൂപ്പ് ചിത്രം 'സംഭവം അധ്യായം ഒന്ന്' ഒടിടിയിലേക്ക്, എവിടെ കാണാം?
വെബ് ഡെസ്ക്

Published on Apr 10, 2026, 08:57 PM | 1 min read

കൊച്ചി : നവാഗതനായ ജിത്തു സതീശൻ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട ‘സംഭവം അധ്യായം ഒന്ന്’ ഒടിടി റിലീസിനൊരുങ്ങുന്നു. ടൈം ലൂപ്പ് ഗണത്തിൽപ്പെട്ട ത്രില്ലർ ചിത്രം ഏപ്രിൽ 15 മുതൽ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.


കാടും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ കഥകളും വിശ്വാസങ്ങളും പ്രമേയമാക്കിയ ചിത്രം 2026 മാർച്ച് 6നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസിം ജമാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം, ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് അണിയറപ്രവർത്തകരുടെ കരുതുന്നത്. ജിത്തു സതീശൻ തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രം വ്യത്യസ്തമായ മേക്കിങ് ശൈലി കൊണ്ടും ശ്രദ്ധേയമായിരുന്നു.


നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫറസ് മുഹമ്മദും ഫഹദ് സിദ്ധീഖും ഫയസ് മുഹമ്മദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോഡ്വിൻ തോമസാണ് സംഗീതം. ഛായാഗ്രാഹകൻ-നവീൻ നജോസ്, എഡിറ്റർ-അർജുൻ പ്രകാശ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home