ad
Deshabhimani

ലേഡി സ്റ്റാറുകളില്ലാത്ത അല്ലു അർജുന്റെ 'വാൾ ഓഫ് ഐക്കൺസ്'; വ്യാപക വിമർശനം

ALLU ARJUN WALL OF ICONS
വെബ് ഡെസ്ക്

Published on Mar 13, 2026, 06:29 PM | 1 min read

ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ ചർച്ചയായി നടൻ അല്ലു അർജുന്റെ പുതിയ തിയേറ്ററിൽ സ്ഥാപിച്ചിരിക്കുന്ന 'വാൾ ഓഫ് ഐക്കൺസ്'. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളുടെയും സൂപ്പർ താരങ്ങളുടെയും പേരുകൾ ആലേഖനം ചെയ്തിരിക്കുന്ന ചുവരിൽ നടിമാരുടെ പേരുകൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടതാണ് വിമർശനങ്ങൾക്ക് കാരണമായത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസും വാൾ ഓഫ് ഐക്കൺസിന്റെ ചിത്രം പങ്കുവച്ചിരുന്നു.


ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത്, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങി നൂറിലധികം നടന്മാരുടെ പേരുകൾ ഈ ചുവരിൽ ഇടംപിടിച്ചിട്ടുണ്ട്. പൃഥ്വിരാജ്, ജോജു ജോർജ്ജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, ബേസിൽ ജോസഫ്, നസ്‌ലെൻ ഗഫൂർ തുടങ്ങിയവരാണ് ചുമർചിത്രത്തിൽ ഇടംപിടിച്ച മറ്റ് മലയാളി താരങ്ങൾ. എന്നാൽ മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും അടക്കം പ്രഗത്ഭരായ നടിമാരുടെ പേരുകൾ ഒന്നുപോലും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.


സിനിമ എന്നത് പുരുഷാധിപത്യം നിലനിൽക്കുന്ന ഇടമാണെന്നതിന്റെ തെളിവാണ് ഇതെന്നും, നടിമാരുടെ സംഭാവനകളെ അവഗണിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. "നടിമാരില്ലാതെ ഇന്ത്യൻ സിനിമ പൂർണ്ണമാകുമോ?" എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ശോഭന, ഉർവശി, ശ്രീദേവി, സാവിത്രി തുടങ്ങിയ ഇതിഹാസ താരങ്ങളെ പോലും പട്ടികയിൽ നിന്നും ഒഴിവാക്കിയത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.


ശ്രീദേവി, ഹേമമാലിനി, ജയപ്രദ, മധുബാല, സാവിത്രി തുടങ്ങി ഇന്ത്യൻ സിനിമ ചരിത്രത്തിലെ സുവർണ നക്ഷത്രങ്ങളായ നടിമാരോടുള്ള അനാദരവാണിതെന്ന് സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലെ ചില കമന്റുകൾ. അതേസമയം, ഇത് അല്ലു അർജുന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും ഇതിൽ വിവാദത്തിന്റെ കാര്യമില്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ടെങ്കിലും ചർച്ചകൾ തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home