ad
Deshabhimani

'ഹാപ്പി ആനിവേഴ്സറി ക്യൂട്ടി': വിവാഹവാർഷികാശംസയുമായി അല്ലു അർജുൻ; കുടുംബത്തിൽ ഇന്ന് ഇരട്ടി മധുരം

ALLU ARJUN SNEHA
വെബ് ഡെസ്ക്

Published on Mar 06, 2026, 05:18 PM | 1 min read

ഹൈദരാബാദ്: സ്റ്റൈലിഷ് താരം അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ഇന്ന് തങ്ങളുടെ 15-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സ്നേഹയോടൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകൾ നേർന്നത്.


"ഹാപ്പി ആനിവേഴ്സറി ക്യൂട്ടി. 15 വർഷത്തെ ഒരുമിച്ചുള്ള യാത്ര. നീയില്ലാതെ എനിക്ക് ഇതൊന്നും സാധ്യമാകുമായിരുന്നില്ല," എന്ന് താരം കുറിച്ചു. 2011-ൽ വിവാഹിതരായ ഇവർക്ക് അയാൻ, അർഹ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ് ഇവർ.


അതേസമയം, അല്ലു കുടുംബത്തിൽ ഇന്ന് മറ്റൊരു ആഘോഷം കൂടി നടക്കുകയാണ്. അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷ് ഇന്ന് വിവാഹിതനാകുന്നു. സംരംഭകയായ നയനിക റെഡ്ഡിയാണ് വധു. ഹൈദരാബാദിൽ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും.


കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിന് മുന്നോടിയായി നടന്ന വിരുന്നിൽ അടുത്തിടെ വിവാഹിതരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. സിരീഷിന്റെയും നയനികയുടെയും വിവാഹനിശ്ചയത്തിനും വിരുന്നിനും എത്തിയവർക്കും ആശംസകൾ അറിയിച്ചവർക്കും അല്ലു കുടുംബം നന്ദി രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home