ad
Deshabhimani

ആലിയ ഭട്ടിന്‌ ഗോൾഡൻ ഗ്ലോബ്‌സ്‌ ഹൊറൈസൺ പുരസ്‌കാരം

alia bhatt
വെബ് ഡെസ്ക്

Published on Dec 12, 2025, 07:12 AM | 1 min read

റിയാദ്‌: ബോളിവുഡ്‌ നടി ആലിയ ഭട്ടിന്‌ സ‍ൗദി അറേബ്യയിലെ റെഡ്‌ സീ അന്തർദേശീയ ചലച്ചിത്രോത്സവത്തിന്റെ ഗോൾഡൻ ഗ്ലോബ്‌സ്‌ ഹൊറൈസൺ പുരസ്‌കാരം. സ‍ൗദിയിലെ ജിദ്ദയിൽ നടന്ന ചടങ്ങിൽ നടി പുരസ്‌കാരം ഏറ്റുവാങ്ങി. ‘റാസി’, ‘റോക്കി ഓർ റാണി കി പ്രേം കഹാനി’, ഹോളിവുഡ്‌ സിനിമയായ ‘ ഹാർട് ഓഫ്‌ സ്‌റ്റോൺ’ തുടങ്ങിയവയിലെ അഭിനയ മികവിനാണ്‌ പുരസ്‌കാരം. ആലിയക്കൊപ്പം ടുണീഷ്യൻ– ഇ‍ൗജിപ്‌ഷ്യൻ നടിയായ ഹെന്ദ്‌ സാബ്രിയും പുരസ്‌കാരത്തിനർഹയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home