റേസിങ് ട്രാക്കിലെ അജിത്; ഡോക്യു-ഫിലിമിന്‍റെ മോഷൻ പോസ്റ്റർ പുറത്ത്

ഗ്ലാഡിയേറ്റേഴ്സ് - ഇൻ പെർസ്യൂട്ട് ഓഫ് ചലഞ്ചസിന്റെ മോഷൻ പോസ്റ്റർ | screengrab from youtube
ചെന്നൈ: തമിഴ് നടൻ അജിത് കുമാറിന്റെ റേസിങ്ങ് ജീവിതം പറയുന്ന ഗ്ലാഡിയേറ്റേഴ്സ് - ഇൻ പെർസ്യൂട്ട് ഓഫ് ചലഞ്ചസിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ഡോക്യു-ഫിലിം ഴേണറാണറായാണ് പുറത്തിറങ്ങുന്നത്.
അജിത്തിന്റെ 55ാം പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററിയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. എ എൽ വിജയ് ആണ് സംവിധാനം. ജി വി പ്രകാശ് ആണ് സംഗീതമൊരുക്കുന്നത്. പ്രൊഫഷണൽ റേസർ എന്ന നിലയിൽ അജിത്തിന്റെ ജീവിതം പറയുന്നതാണ് ഡോക്യുമെന്ററി. അജിത് കുമാർ സ്പോർട്സ് സർവീസസ് എൽഎൽപിയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. തീയറ്ററുകളിലും ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
റേസർ ആകാനുള്ള അജിത്തിന്റെ തയ്യാറെടുപ്പുകൾ, അതിനിടെ നേരിട്ട വെല്ലുവിളികൾ, തുടങ്ങിയ കാര്യങ്ങൾ ഡോക്യുമെന്ററിയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 90 മിനിറ്റോളമായിരിക്കും ദൈർഘ്യം.










0 comments