തല ഡാ, റേസിങ്ങിന് ശേഷം അജിത്തിനൊപ്പം ഫോട്ടോ എടുക്കാൻ വമ്പൻ ക്യൂ; വീഡിയോ വൈറൽ

ചെന്നൈ: തമിഴിന്റെ പ്രിയ താരം അജിത്തിന് സിനിമയോളംതന്നെ ഇഷ്ടമാണ് റേസിങ്ങും. സ്വന്തമായി റേസിങ് ടീം വരെ നടൻ പ്രഖ്യാപിച്ചിരുന്നു. റേസിങ്ങിന് ശേഷം തലയോടൊപ്പം ഫോട്ടോ എടുക്കാൻ എത്തിയവരുടെ ക്യൂവിന്റെ വീഡിയോയാണ് സിനിമ ലോകത്തെ പുതിയ വിശേഷം. സിനിമയ്ക്ക് അകത്തും പുറത്തും ആരാധകരുള്ള താരം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ.
കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച അജിത്ത് കുമാര്‍ റേസിംഗ് ചെറിയ കാലയളവിനുള്ളില്‍ വലിയ ശ്രദ്ധയാണ് നേടിയത്. 2025-ലെ ക്രവെന്റിക് 24എച്ച് യൂറോപ്യന്‍ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ആഗോള മോട്ടോര്‍സ്പോര്‍ട്ട് ഭൂപടത്തില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സഹായകമായിരുന്നു.
മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി', ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് അവസാനം പുറത്തിറങ്ങിയ അജിത് ചിത്രങ്ങൾ.










0 comments