ad
Deshabhimani

അജിത് - ശാലിനി ചിത്രം 'അമർക്കളം' വീണ്ടും തീയറ്ററുകളിലേക്ക്

amarkkalam

അജിത്തും ശാലിനിയും, അമർക്കളം എന്ന ചിത്രത്തിൽ നിന്ന് (Photo: Jio Hotstar)

വെബ് ഡെസ്ക്

Published on Apr 12, 2026, 12:36 PM | 1 min read

ചെന്നൈ: അജിത് കുമാറിനെയും ശാലിനിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ശരൺ സംവിധാനം ചെയ്ത തമിഴ് സൂപ്പർഹിറ്റ് ചിത്രം 'അമർക്കളം' വീണ്ടും തിയറ്ററുകളിലേക്ക്. ഏപ്രിൽ 24 ന് ചിത്രം റീ - റിലീസ് ചെയ്യും. 1999 ഓഗസ്റ്റ് 13 നാണ് അമർക്കളം ആദ്യം റിലീസ് ചെയ്തത്. ഏകദേശം 27 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്തുന്നത്. നിർമാതാക്കളായ സ്പാരോ സിനിമാസ് ആണ് വിവരം എക്സിൽ പങ്കുവച്ചത്.


"എകെ & ശാലിനി, ഇപ്പോഴും പുതുമയുള്ളതും പരിശുദ്ധവും കാലാതീതവുമായി തോന്നുന്ന ഒരു പ്രണയം... ഏപ്രിൽ 24ന് - തിയേറ്ററുകളിൽ വീണ്ടും പ്രണയം അനുഭവിക്കൂ," എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അമർക്കളം അജിത് കുമാറിന്റെ 25-ാമത്തെ സിനിമയാണ് (#AK25). ഒരു ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്ന് അജിത്തിനെ ഒരു മാസ് ആക്ഷൻ ഹീറോയിലേക്ക് മാറ്റിയതിൽ ഈ സിനിമയ്ക്ക് വലിയ പങ്കുണ്ട്.



സിനിമാ തിയേറ്ററിൽ വളർന്ന, അക്രമാസക്ത സ്വഭാവമുള്ള വാസു എന്ന യുവാവും, പൊലീസ് ഉദ്യോഗസ്ഥന്റെ മകളായ മോഹനയും തമ്മിലുള്ള സംഘർഷഭരിതമായ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. മോഹനയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്ന വാസു പിന്നീട് അവളുമായി പ്രണയത്തിലാകുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കഥാഗതി നയിക്കുന്നത്.


ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് അജിത്തും ശാലിനിയും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. അതുകൊണ്ടുതന്നെ ആരാധകർക്കിടയിൽ ഈ ചിത്രത്തിന് വലിയൊരു സ്ഥാനമുണ്ട്. "സത്തമില്ലാതെ ഒരു യുദ്ധം", "ഉന്നോട് വാഴാത" തുടങ്ങിയ പാട്ടുകൾ ഇന്നും തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ തരംഗമാണ്. അജിത് കുമാർ (വാസു), ശാലിനി (മോഹന), രഘുവരൻ, രാധിക, നാസർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന് കന്നഡയിൽ 'അസുര' എന്ന പേരിലും തെലുങ്കിൽ ലീല മഹൽ സെന്റർ എന്ന പേരിലും ചിത്രം റീ മേക്കുകളും സംഭവിച്ചിരുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home