ad
Deshabhimani

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്ലെൻ നായകൻ

madhu c narayanan movie
വെബ് ഡെസ്ക്

Published on Jul 31, 2026, 12:19 PM | 1 min read

2019ൽ എത്തി ആഗോള തലത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി നാരായണൻ തിരിച്ചെത്തുന്നു. നസ്ലെൻ നായകനായി എത്തുന്ന പുതിയ മധു സി നാരായണൻ ചിത്രം ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോക്ടർ അനന്തുവും സൈലൻ്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്.


മലയാളത്തിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി മുന്നേറുന്ന നസ്ലെൻ, ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കയ്യടിയും അഭിനന്ദനവും നേടിയ മധു സി നാരായണൻ എന്നിവർ ഒന്നിക്കുമ്പോൾ മറ്റൊരു മനോഹര ചലച്ചിത്രാനുഭവം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.


ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടും. ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമ്മിച്ച അതിരടിക്ക് ശേഷം ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രമാണിത്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പാക്കർ ഒരുക്കുന്ന 40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി എന്നിവയാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home