ad
Deshabhimani

കളങ്കാവലിന് ശേഷം ജയസൂര്യ ചിത്രവുമായി ജിതിൻ കെ ജോസ്

കളങ്കാവലിന് ശേഷം ജയസൂര്യ ചിത്രവുമായി ജിതിൻ കെ ജോസ്

രാജീവ് ഗോവിന്ദൻ, ജയസൂര്യ, ജിതിൻ കെ ജോസ്

വെബ് ഡെസ്ക്

Published on Mar 21, 2026, 01:45 PM | 1 min read

കൊച്ചി : മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'കളങ്കാവൽ'ന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ നായകനാകുന്നു. ഓർഡിനറി, അനാർക്കലി എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്.


റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം- മുജീബ് മജീദ്, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.


2025 ഡിസംബർ 5ന് പുറത്തിറങ്ങിയ 'കളങ്കാവൽ' ഒരു സൈക്കോളജിക്കൽ ത്രില്ലർ ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രമായിരുന്നു. രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ജിബിൻ ഗോപിനാഥ് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home