സ്ട്രോക്കിന് ശേഷം പൊതുവേദിയിൽ; ഉല്ലാസ് പന്തളത്തിന്റെ അവസ്ഥ കണ്ട് ഞെട്ടി പ്രേക്ഷകർ

തിരുവനന്തപുരം: എക്കാലവും മലയാളികളെ ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. റിയാലിറ്റി ഷോയിലൂടെ എത്തി സിനിമകളിലൂടെ ജനകീയനായ നടൻ. എന്നാൽ ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ കണ്ട ഞെട്ടലിലാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിന് താരം എത്തിയതിൻ്റെ വിഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിന് സംഭവിച്ച ആരോഗ്യപ്രശ്നങ്ങൾ ചർച്ചയായത്.
കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടന്നിരുന്നത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണെന്നും ചടങ്ങിൽ താരം തന്നെ വിശദീകരിച്ചു. ചടങ്ങ് കഴിഞ്ഞ് കാറിൽ കയറാൻ തുടങ്ങുമ്പോൾ ഉല്ലാസ് വികാരഭരിതനാകുന്നതും 'ചിരിച്ചുകൊണ്ട് പോകൂ' എന്ന് അവതാരകയായ ലക്ഷ്മി നക്ഷത്ര പറയുന്നതും വീഡിയോയിൽ കാണാം.










0 comments