Deshabhimani

പുതുമുഖങ്ങളും മൃ​ഗങ്ങളും പ്രധാന കഥാപാത്രങ്ങൾ; രാജേഷ് മാധവൻ ചിത്രം 'പെണ്ണും പൊറാട്ടും' ടീസർ പുറത്ത്, ഫെബ്രുവരി 13 ന് റിലീസ്

pennum porattum
വെബ് ഡെസ്ക്

Published on Feb 05, 2026, 12:41 PM | 1 min read

കൊച്ചി: രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടു എന്ന നായയുടെയും ഒരു കൂട്ടം പുതുമുഖങ്ങളുടെയും കഥ പറയുന്ന 'പെണ്ണും പൊറാട്ടും' ചിത്രത്തിന്റെ ടീസർ പുറത്ത്. സുട്ടുവിന് ശബ്ദം നൽകിയിരിക്കുന്നത് നടൻ ടൊവിനോ തോമസാണ്. ചിത്രം ഫെബ്രുവരി 13 നാണ് തീയേറ്ററുകളിലെത്തുക.




സാമൂഹിക- ആക്ഷേപഹാസ്യത്തിൽ ഒരുക്കിയ ചിത്രത്തിന് ഐഎഫ്എഫ്കെയിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളുമാണ് അഭിനയിച്ചിരിക്കുന്നത്. പട്ടട എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗോപാലന്‍ മാസ്റ്റര്‍, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.


ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും വലിയ പ്രശംസയാണ് ചിത്രം സ്വന്തമാക്കിയത്. നടനും സംവിധായകനുമായ രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭമാണ്.


‘ഭീഷ്മ പർവ്വം’,‘റാണി പത്മിനി’തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സന്തോഷ് ടി കുരുവിളയും എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ എന്നീ ബാനറുകളിൽ ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരാണ് നിര്‍മാണ പങ്കാളികള്‍. ചമൻ ചാക്കോയാണ് ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്..



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home