ad
Deshabhimani

'ആ സംവിധായകന്റെ സിനിമയിലേക്കുള്ള അവസരം വന്നപ്പോൾ ആദ്യം പോകാൻ മടിച്ചു'; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്

indrans

ഇന്ദ്രന്‍സ്, ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 09, 2026, 05:49 PM | 1 min read

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഇന്ദ്രൻസ്. പത്മരാജാന്‍ അടക്കമുള്ള പ്രമുഖ സംവിധായകരുടെ സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്ത ഇന്ദ്രൻസ് ഇപ്പോൾ മലയാളികളുടെ മനസ് കീഴടക്കിയ നടനാണ്. പത്മരാജന്റെ സിനിമയിലേക്കുള്ള വിളിവന്നപ്പോള്‍ പോകാന്‍ ആദ്യമൊന്ന് മടിച്ചുവെന്ന് ഇന്ദ്രന്‍സ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പത്മരാജൻ സാറിന്റെ സിനിമയിൽ അഭിനയിക്കാൻ പേടിയുണ്ടായിരുന്നുവെന്നും അതിനാൽ ആദ്യം മടിയായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു.


പത്മരാജന്‍ സാറിന്റെ സിനിമകളില്‍ ജോലിചെയ്തു തുടങ്ങിയപ്പോള്‍ പുതിയ അറിവുകള്‍ കിട്ടിക്കൊണ്ടിരുന്നുവെന്നും കഥാപാത്രത്തിന്റെ സ്വഭാവവും അവര്‍ ധരിക്കുന്ന വസ്ത്രങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പദ്മരാജന്‍ സാറിന്റെ സിനിമയിലൂടെ പഠിച്ചുവെന്നും ഇന്ദ്രന്‍സ് പറയുന്നു. താൻ കോസ്റ്റ്യൂമറായും നടനായും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച് വളരുകയായിരുന്നുവെന്നും ഇന്ദ്രൻസ് മനസ് തുറന്നു.


സാമ്പത്തിക നിലയും പ്രായവും മാത്രമല്ല, ഒരാളുടെ ഉള്ളിലെ ചിന്തയും സ്വപ്നവും അവര്‍ ഉപയോഗിക്കുന്ന നിറങ്ങളിലൂടെ കാണാമെന്ന് അദ്ദേഹമാണ് തനിക്ക് മനസിലാക്കിത്തന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. സിനിമയില്‍ ജോലിചെയ്തുള്ള ആദ്യ അനുഭവങ്ങള്‍ മോശമായതിനാല്‍ അമ്മ അതിനെ എതിർത്തുവെന്നും ഇനിയും ഇങ്ങനെ നടന്നാൽ അടുപ്പുകത്തില്ലെന്ന് അമ്മ തന്നോട് പറഞ്ഞിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home