ad
Deshabhimani

'ആശാൻ'ട്രെയ്‌ലർ പുറത്ത്; ഫെബ്രുവരി അഞ്ചിന് തീയേറ്ററുകളിൽ

വെബ് ഡെസ്ക്

Published on Feb 01, 2026, 10:27 AM | 1 min read

കൊച്ചി: ജോൺ പോൾ ജോർജിന്റെ സംവിധാനത്തിലെത്തുന്ന "ആശാൻ" ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ മമ്മൂട്ടി മുഖ്യാതിഥിയായി. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. ഡ്രാമയും കോമഡിയും കോർത്തിണക്കിയ ചിത്രം ഇന്ദ്രൻസിന്റെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രമാകും. ഇന്ദൻസിനൊപ്പം ജോമോൻ ജ്യോതിറിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഇരുവരും മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് ട്രെയിലറിൽ കാണാനാവുക.


ഫെബ്രുവരി അഞ്ചിനാണ് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തുക. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണിത്. 100ൽ പരം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാ​ഗമാകും. നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ആശാനിലെ ​ഗാനങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞിക്കവിൾ മേഘമേ എന്ന ​ഗാനത്തിന് യൂട്യൂബിൽ 20 ലക്ഷത്തോളം കാഴ്ചക്കാരാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home