'ആട്' നേടി 101 'കോടി'; ഷാജി പാപ്പന്റെ മൂന്നാം വരവിൽ കോടി കിലുക്കം

കൊച്ചി: റിലീസ് ചെയ്ത് ഏഴ് ദിനം കൊണ്ട് 101 കോടിയെന്ന നേട്ടം സ്വന്തമാക്കി ആട് 3. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച "ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്" ആഗോള ബോക്സ് ഓഫീസിൽ തരംഗമായി മാറുകയാണ്. മാർച്ച് 19ന് ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം തന്നെ 18 കോടിക്ക് മുകളില്‍ നേടിയെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവ നേടിയ ആകെ കളക്ഷനേക്കാൾ കൂടുതൽ ആണ് ആട് 3 ആദ്യ രണ്ടുദിവസം കൊണ്ട് തന്നെ നേടിയെടുത്തത്.
എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി പാപ്പനെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ജയസൂര്യ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലും എത്തുന്നു.
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിച്ച ബിഗ് ബഡ്ജറ്റ്-എപിക് ഫാൻ്റസി ചിത്രം ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിംഗ് തുടരുകയാണ്.











0 comments