ad
Deshabhimani

2 ദിവസം, 48 കോടി കളക്ഷനുമായി ഷാജി പാപ്പനും പിള്ളേരും

2 ദിവസം, 48 കോടി കളക്ഷനുമായി ഷാജി പാപ്പനും പിള്ളേരും

'ആട് 3' പോസ്റ്റർ

വെബ് ഡെസ്ക്

Published on Mar 22, 2026, 04:23 PM | 1 min read

തിരുവനന്തപുരം : റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ 48 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കി 'ആട് 3'. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് ആദ്യ ദിവസം 18 കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ചു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ എന്ന റെക്കോർഡിനൊപ്പം ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായും ചിത്രം മാറി.


8 വർഷങ്ങൾക്ക് ശേഷം ഷാജി പാപ്പനെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കൂടാതെ ഡ്യൂഡ്, അറയ്ക്കൽ അബു, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, സാത്താൻ സേവ്യർ, പി പി ശശി എന്നിവരും പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്.


വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിച്ച ബിഗ് ബഡ്ജറ്റ്-എപിക് ഫാൻ്റസി ചിത്രം ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ട്രെന്റിങാണ്. ഗൾഫ് മാർക്കറ്റിൽ നിന്ന് 20 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പാട്ടും, നൃത്തവും, ആക്ഷനും, ഫാന്റസിയും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, സണ്ണി വെയ്ൻ താരനിര ചിത്രത്തിലുണ്ട്. സംഗീതം-ഷാൻ റഹ്‌മാൻ, ഛായാഗ്രഹണം-അഖിൽ ജോർജ്,എഡിറ്റിങ്-ലിജോ പോൾ.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home