'എന്താ മോനെ ദിനേശാ'; ഋഷഭ് ഷെട്ടിയുടെ മോഹൻലാൽ സ്റ്റൈൽ എൻട്രി വൈറൽ

മുംബൈ: 'എന്താ മോനെ ദിനേശാ' മോഹൻലാലിന്റെ ഡയലോഗ് വീണ്ടും വൈറലാക്കി ഋഷഭ് ഷെട്ടി. അമിതാഭ് ബച്ചൻ അവതാരകനായ ഹിന്ദി ടിവി ഷോ കോൻ ബനേഗാ ക്രോർപതിയിൽ മോഹൻലാൽ സ്റ്റൈലില്‍ ഋഷഭ് ഷെട്ടി നടത്തിയ എൻട്രിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. മുണ്ട് മടക്കിക്കുത്തി 'എന്താ മോനെ ദിനേശാ' എന്ന ഡയലോഗുമായി എത്തിയ ഋഷഭ് ഷെട്ടിയെ സബാഷ് എന്ന് പറഞ്ഞാണ് ബച്ചൻ സ്വീകരിച്ചത്.
പരിപാടിയുടെ പ്രൊമോ വീഡിയോയിലെ ഭാഗമാണ് പ്രചരിക്കുന്നത്. വീഡിയോ മോഹൻലാൽ ആരാധകർ ഏറ്റെടുത്തതോടെ കമന്റ് ബോക്സ് മലയാളികളാൽ നിറഞ്ഞു. 'Lalettan fans assemble 🔥', 'മലയാളത്തിന്റെ മോഹൻലാൽ ❤️', 'Entha monaa dineshaa 😍🥰🥰mohanlal famous dilog 👌'- തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയില്‍ നിറഞ്ഞത്.
താൻ മോഹൻലാൽ ഫാൻ ആണെന്ന് ഋഷഭ് നേരത്തെ പറഞ്ഞിരുന്നു. 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' രാജ്യത്ത് വൻ തരംഗമാവുന്നതിനിടെയാണ് ഋഷഭ്, അമിതാഭ് ബച്ചൻ ഷോയിൽ എത്തിയത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽനിന്ന് മാത്രം കളക്ഷൻ 600 കോടി പിന്നിട്ട് ചിത്രം മുന്നേറുകയാണ്.
ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന കന്നഡ ചിത്രമെന്ന റെക്കോര്‍ഡ് 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' പിന്നിട്ടിരുന്നു. 'സു ഫ്രം സോ'യെയാണ് 'കാന്താര' പിന്നിലാക്കിയത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.










0 comments