Deshabhimani

വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം: 
-വ്യാപാരി വ്യവസായി സമിതി

കേരള വ്യപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 05, 2026, 03:00 AM | 1 min read

തലശേരി സംസ്ഥാനത്തെ വൈദ്യുതിപ്രതിസന്ധിക്ക്‌ അടിയന്തര പരിഹാരം കാണണമെന്ന്‌ വ്യാപാരിവ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവർഷം അനുഭവിച്ചിട്ടില്ലാത്ത ഇടയ്‌ക്കിടെയുള്ള വൈദ്യുതി തടസ്സം കച്ചവട സ്ഥാപനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്‌. മറ്റു സംസ്ഥാനങ്ങളിൽനിന്നോ കേന്ദ്രപൂളിൽനിന്നോ എത്തിച്ച്‌ മുടക്കമില്ലാതെ വൈദ്യുതി ഉറപ്പാക്കണമെന്ന്‌ സമ്മേളനം അഭ്യർഥിച്ചു. തലശേരി റൂറൽ ബാങ്ക്‌ ഓഡിറ്റോറിയത്തിലെ കുനിയിൽ രവീന്ദ്രൻ നഗറിൽ ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി വിജയൻ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടി ആരംഭിച്ചത്‌. സുരേഷ്‌ കണ്ടൻകോൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മദ്‌ കോയ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ കാരായി രാജൻ എംഎൽഎ സ്വാഗതം പറഞ്ഞു. പി വിജയൻ, ഇ സജീവൻ, നജ്‌മ ഹാഷിം എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിച്ചത്‌. ജില്ലാ സെക്രട്ടറി പി എം സുഗുണൻ റിപ്പോർട്ടും സംസ്ഥാന ട്രഷറർ വി ഗോപിനാഥൻ സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ എംഎ ഹമീദ്‌ ഹാജി കണക്കും അവതരിപ്പിച്ചു. ടി സി വിൽസൻ, കെ വി ഉണ്ണികൃഷ്‌ണൻ, കെ എം ലത്തീഫ്‌, കെ എം അഷ്‌ബർ, ജയശ്രീ കണ്ണൻ എന്നിവരടങ്ങിയ പ്രമേയകമ്മിറ്റിയും കെ പി പ്രമോദ്‌ കൺവീനറായ മിനുട്‌സ്‌ കമ്മിറ്റിയുമാണ്‌ പ്രവർത്തിച്ചത്‌. സംസ്ഥാന ജോ. സെക്രട്ടറിമാരായ ആർ രാധാകൃഷ്‌ണൻ, ടി വി ബൈജു, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എം പി അബ്ദുൾ ഗഫൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. മുൻ സ്‌പീക്കർ എ എൻ ഷംസീർ, നഗരസഭ മുൻ ചെയർമാൻ സി കെ രമേശൻ, തലശേരി കോ–ഓപ്പറേറ്റീവ്‌ റൂറൽ ബാങ്ക്‌ പ്രസിഡന്റ്‌ എം സി പവിത്രൻ എന്നിവർ പങ്കെടുത്തു. സി പി എം ന‍ൗഫൽ നന്ദി പറഞ്ഞു. മലബാറിന്റെ വികസനത്തിൽ നിർണായകമായ തലശേരി–മൈസൂരു റെയിൽപാത നിർമിക്കുക, വാണിജ്യ ക്ഷേമവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home