Deshabhimani

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് തലശേരിയിൽ തുടക്കം

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 04, 2026, 02:00 AM | 1 min read

​തലശേരി

​കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് തലശേരിയിൽ തുടക്കമായി. തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കെഇപി നമ്പ്യാർ നഗറിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി വിജയൻ അധ്യക്ഷനായി. ​സംഘാടക സമിതി ചെയർമാൻ കാരായി രാജൻ എംഎൽഎ, തലശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ വി ഗോപിനാഥൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം പി അബ്ദുൾ ഗഫൂർ, ആർ രാധാകൃഷ്ണൻ, ടി വി ബൈജു, കെ പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, ട്രഷറർ എം എ ഹമീദ് ഹാജി, കെ കെ സഹദേവൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എം സുഗുണൻ സ്വാഗതവും കെ പി പ്രമോദ് നന്ദിയും പറഞ്ഞു. നഗരത്തിലെ ഗതാഗത തടസ്സം പരിഗണിച്ച് റാലി ഒഴിവാക്കി യൂണിറ്റ് തല ജാഥകളായാണ് പ്രവർത്തകർ പൊതുസമ്മേളന നഗരിയിലെത്തിയത്. 18 ഏരിയാ കമ്മിറ്റികളിൽനിന്നായി പതിനായിരത്തോളം പേർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് പതാക ഉയർത്തലോടെ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പ്രതിനിധികളായി 401 പേർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home