ad
Deshabhimani

പനമ്പറ്റ ന്യൂ യുപി സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു

social inclusin lab
വെബ് ഡെസ്ക്

Published on Sep 28, 2026, 12:54 PM | 1 min read

കണ്ണൂര്‍: വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനായി മാലൂര്‍ പനമ്പറ്റ ന്യൂ യുപി സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' തുറന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് ലാബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യക്ഷതനായി. വി കെ സനോജ് എംഎല്‍എ വിശിഷ്ടാതിഥിയായിരുന്നു. സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ് ഫൗണ്ടര്‍ റോബിന്‍ ടോമി പങ്കെടുത്തു.


ആധുനിക അഡിറ്റീവ് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യയിലൂടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ ആശയങ്ങളാക്കിയും, അതിനെ പ്രായോഗിക ഉപകരണങ്ങളാക്കിയും മാറ്റി കുട്ടികളില്‍ സഹാനുഭൂതി വളര്‍ത്തുകയാണ് സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികളില്‍ ചെറിയ പ്രായത്തില്‍ തന്നെ സാമൂഹിക പ്രതിബദ്ധതയും അനുകമ്പയും വളര്‍ത്തിയെടുക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.


സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബിലൂടെ എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വിദ്യാഭ്യാസത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് പനമ്പറ്റ ന്യൂ യുപി സ്‌കൂളെന്ന് വി കെ സനോജ് അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home