Deshabhimani

സാമ്രാജ്യത്വവിരുദ്ധ പോരാട്ടം

രക്തസാക്ഷികൾക്ക്‌ സ്മരണാഞ്ജലി

തലശേരിയിൽ നടന്ന സാമ്രാജ്യത്വവിരുദ്ധ ദിനാചരണവും അബു –ചാത്തുക്കുട്ടി അനുസ്മരണവും കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തലശേരിയിൽ നടന്ന സാമ്രാജ്യത്വവിരുദ്ധ ദിനാചരണവും അബു –ചാത്തുക്കുട്ടി അനുസ്മരണവും കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 16, 2026, 02:00 AM | 1 min read

തലശേരി

ബ്രിട്ടനെ ഞെട്ടിച്ച വടക്കെ മലബാറിലെ ജനമുന്നേറ്റത്തിന്റെയും കേരളത്തിലെ ആദ്യ കമ്യൂണിസ്‌റ്റ്‌ രക്തസാക്ഷിത്വത്തിന്റെയും സ്‌മരണ നാട്‌ പുതുക്കി. 1940 സെപ്‌തംബർ 15ന്റെ ഐതിഹാസികമായ സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെ 86–ാം വാർഷികം സമരഭൂമികളിലും രക്തസാക്ഷികളുടെ ഗ്രാമങ്ങളിലും ആചരിച്ചു. സ്വാതന്ത്ര്യസമരത്തിൽ തലശേരി ജവഹർഘട്ടിൽ ബ്രിട്ടീഷ്‌ പൊലീസ് വെടിവച്ചുകൊന്ന അബു മാസ്‌റ്ററുടെയും ചാത്തുക്കുട്ടിയുടെയും ജ്വലിക്കുന്ന സ്‌മരണയ്‌ക്കുമുന്നിൽ നാട്‌ ആദരമർപ്പിച്ചു. ജവഹർഘട്ടിലും സമരഭൂമികളിലും നടന്ന ചടങ്ങുകളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം സി പവിത്രൻ, സി കെ രമേശൻ എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു. പഴയ ബസ്‌സ്റ്റാൻഡിൽ നടന്ന സാമ്രാജ്യത്വവിരുദ്ധ ദിനാചരണവും അനുസ്മരണ സമ്മേളനവും കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാത്താണ്ടി റസാക്ക്‌ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ഷാജർ, എം സി പവിത്രൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. വി സതി, എ രമേശ്‌ ബാബു എന്നിവർ സംസാരിച്ചു. സി കെ രമേശൻ സ്വാഗതം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home