Deshabhimani

പുരോഗമന കലാസാഹിത്യ സംഘം 500 സംവാദ സദസ്സുകൾ ഒരുക്കും

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൺവൻഷൻ കരിവെള്ളൂർ മുരളി ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 13, 2026, 03:00 AM | 1 min read

കണ്ണൂർ ‘സാംസ്‌കാരിക കേരളം പ്രത്യക്ഷത്തിനപ്പുറം’ വിഷയത്തിൽ ജില്ലയിൽ 500 സംവാദ സദസ്സുകൾ സംഘടിപ്പിക്കാൻ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവൻഷൻ തീരുമാനിച്ചു. 305 യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഗ്രാമതലങ്ങളിൽ സർഗ സംവാദ സദസ്സുകളും കലാവതരണങ്ങളും. സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ടി പി വേണുഗോപാലൻ അധ്യക്ഷനായി. സംഘടന സെക്രട്ടറി എം കെ മനോഹരൻ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി നാരായണൻ കാവുമ്പായി പ്രവർത്തനരേഖയും ജിനേഷ്‌ കുമാർ എരമം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ടി എം ദിനേശൻ, എ വി അജയകുമാർ, കെ കെ രമേഷ്, കെ കെ ലതിക, ഇ ഡി ബീന, ജിഷ സി ചാലിൽ, പൊന്ന്യം ചന്ദ്രൻ, വർഗീസ് കളത്തിൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയായി ടി എം ദിനേശനെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home