Deshabhimani

കറണ്ടുകട്ടില്ലാത്തപ്പോൾ പഠിക്കാം അതിന്‌ പാഠപുസ്‌തകം എവിടെ?

പാഠപുസ്‌തകം
വെബ് ഡെസ്ക്

Published on Sep 17, 2026, 03:00 AM | 1 min read

കണ്ണൂർ ഓണപ്പരീക്ഷയ്‌ക്കുശേഷം സ്‌കൂളിലെത്തിയ ജില്ലയിലെ വിദ്യാർഥികൾക്ക്‌ രണ്ടാം ടേമിൽ ഇനിയും ലഭിക്കാനുള്ളത്‌ 5 ലക്ഷത്തോളം പാഠപുസ്‌തകങ്ങൾ. സെപ്‌തംബർ 22നുമുന്പ്‌ രണ്ടാം ടേം പുസ്‌തക വിതരണം പൂർത്തിയാക്കണമെന്ന നിർദേശം നിലനിൽക്കെയാണ്‌ ഇ‍ൗ മെല്ലെപ്പോക്ക്‌. ജില്ലയിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി രണ്ടാംഘട്ടത്തിൽ 17.5 ലക്ഷം പാഠപുസ്‌തകമാണ്‌ ആവശ്യം. ജില്ലാ ടെക്‌സ്റ്റ്‌ ബുക്ക്‌ ഡിപ്പോയിൽ 11,50,103 കോപ്പികളാണ്‌ ലഭിച്ചത്‌. 7,68,464 പുസ്‌തകം വിതരണം ചെയ്‌തു. ഇതിലേറെയും 8,9,10 ക്ലാസുകളിലെ പുസ്‌തകങ്ങളാണ്‌. ഇവയുടെ വിതരണം ഭൂരിഭാഗവും പൂർത്തിയായി. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ എല്ലാ വിഷയ പുസ്‌തകങ്ങളും കിട്ടാനുണ്ട്‌. ഒന്നാം ടേം പുസ്‌തകങ്ങൾ കിട്ടാൻ രണ്ടുമാസത്തിലേറെ വൈകിയിരുന്നു. ഓണപ്പരീക്ഷയടുത്തിട്ടും പുസ്‌തകങ്ങളെത്താതിരുന്നത്‌ വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ വലച്ചു. സമയബന്ധിതമായി പാഠപുസ്‌തക വിതരണം പൂർത്തിയാക്കുന്നതിൽ ഗുരുതര വീഴ്‌ചയാണ്‌ സർക്കാരിനും വിദ്യാഭ്യാസവകുപ്പിനും ഉണ്ടായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home