ad
Deshabhimani

കാപ്പുമ്മൽ ദിനേശ്‌ബീഡി ആർട്‌സ്‌ ക്ലബ്‌ അമ്പതിന്റെ നിറവിൽ

dineshbeedi
വെബ് ഡെസ്ക്

Published on Jan 19, 2025, 09:55 AM | 1 min read

തലശേരി : ദിനേശ്‌ ബീഡി തൊഴിലാളികൾ തുടക്കമിട്ട ജനകീയപ്രസ്ഥാനം എരുവട്ടി കാപ്പുമ്മലിലെ ദിനേശ് ബീഡി ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്‌ അമ്പതിന്റെ നിറവിൽ. അമ്പതാം വാർഷികാഘോഷം ‘കാപ്പുമ്മൽ ഗ്രാമോത്സവം’ പേരിൽ ഒരു വർഷം നീളുന്ന പരിപാടികളോടെയാണ്‌ സംഘടിപ്പിക്കുന്നത്‌.


ഗണേശ്‌ ബീഡി മംഗളൂരു ആസ്ഥാനമാക്കിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവർക്കായാണ്‌ കേരള ദിനേശ്‌ രൂപീകരിച്ചത്‌. ഇതിന്റെ പ്രചാരണത്തിനായാണ്‌ 1975ൽ കേരള ദിനേശ്‌ ബീഡി ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്‌ പ്രവർത്തനം ആരംഭിച്ചത്‌. പതിനൊന്ന്‌ പ്രവർത്തക സമിതി അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ദിനേശ്‌ ബീഡി അംഗങ്ങളിൽനിന്ന്‌ വരിസംഖ്യ ഈടാക്കിയായിരുന്നു പ്രവർത്തനം. 1984നുശേഷം മറ്റുള്ളവരെയും ഉൾക്കൊള്ളിച്ച്‌ ക്ലബിന്റെ പ്രവർത്തനം വിപുലീകരിച്ചു. സൊസൈറ്റി ആക്ട്‌ പ്രകാരം രജിസ്‌റ്റർ ചെയ്‌ത ക്ലബ്‌ പ്രദേശത്തെ ഇടതുപക്ഷ പ്രവർത്തനങ്ങൾക്ക്‌ ശക്തിപ്രാപിക്കാൻ സഹായകമായി. വാടകകെട്ടിടത്തിൽ പ്രവർത്തിച്ച ക്ലബ്‌ സ്വന്തമായി സ്ഥലം വാങ്ങി നിർമിച്ച കെട്ടിടം 1991ൽ മന്ത്രി ടി കെ രാമകൃഷ്‌ണനാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌.


ക്ലബിന്റെ ആദ്യ സെക്രട്ടറി എൻ വിജയൻ ഉൾപ്പെടെ ആറുപേരെ 21ന്‌ കാപ്പുമ്മൽ ഗ്രാമോത്സവത്തിൽ ആദരിക്കും. വൈകിട്ട്‌ ആറിന്‌ എം വി നികേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ നാടൻപാട്ടുകളും ദൃശ്യാവിഷ്‌കാരവും. ആഘോഷ പരിപാടികൾ ഡിസംബറിൽ മെഗാ ഷോയോടെ സമാപിക്കും. വാർത്താസമ്മേളനത്തിൽ വി ഭാസ്കരൻ, പി പ്രജീവൻ, പി രാധാകൃഷ്ണൻ, എൻ വിജയൻ, ടി നിസാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home