Deshabhimani

ആരോഗ്യം വെന്റിലേറ്ററിൽ ആശുപത്രികളിലേക്ക് മാർച്ചും ധർണയും

പരിയാരം യുഡിഎഫ് ഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലായതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക്  മാർച്ചും ധർണയും നടത്തി.
വെബ് ഡെസ്ക്

Published on Oct 14, 2026, 03:00 AM | 2 min read

പരിയാരം യുഡിഎഫ് ഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലായതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവും മരുന്നുകളുടെയും ചികിത്സാഉപകരണങ്ങളുടെയും ക്ഷാമവും പരിഹരിച്ച് രോഗികൾക്ക് ചികിത്സ ഉറപ്പാക്കണമെന്നും ചികിത്സാപ്പിഴവിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്‌. ധർണ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അനുശ്രീ അധ്യക്ഷനായി. പി പി സിദിൻ സ്വാഗതം പറഞ്ഞു. ഷിബിൻ കാനായി, പി പി അനിഷ, സി പി ഷിജു എന്നിവർ സംസാരിച്ചു. ഇരിട്ടി മരുന്നു വിതരണവും കിടത്തി ചികിത്സയും മുടങ്ങുന്ന അവസ്ഥ ആവർത്തിക്കരുതെന്ന മുന്നറിയിപ്പുമായി ഇരിട്ടി താലൂക്കാശുപത്രിയിലേക്ക് ബഹുജന മാർച്ച്. കഴിഞ്ഞ മാസംവരെ പ്രഷർ, ഷുഗർ രോഗികൾക്കുള്ള മരുന്നു വിതരണം മാസങ്ങളായി നിലച്ചു. സർക്കാരിൽ മുൻകൂർ പണം അടച്ചിട്ടും മെഡിക്കൽ സർവീസസ് കോർപറേഷൻ വഴിയുള്ള മരുന്നു വിതരണം മുടങ്ങി. നഗരസഭാ പദ്ധതിയിൽ വകയിരുത്തിയ തുക വിനിയോഗിച്ച് പ്രാദേശികമായി മരുന്ന് എത്തിച്ചാണ് പ്രതിസന്ധി താൽകാലികമായി പരിഹരിച്ചത്. ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതാണ് കിടത്തി ചികിത്സക്കായുള്ള ഐപി വാർഡ് പ്രവർത്തനം ആശങ്കയിലാക്കിയത്. മന്ത്രി തല ചർച്ചയിൽ ഉറപ്പ് നൽകിയ സ്ഥിരം ഡോക്ടർ നിയമനം നടപ്പായില്ല. നിയമിച്ചവരിൽ ചിലർ ചുമതലയേറ്റില്ല. ചുമതലയേറ്റ ഡോക്ടർമാരിൽ ഒരാളെ ജോലി ക്രമീകരണ ഭാഗമായി മൂവാറ്റുപുഴയിലേക്ക് മാറ്റി. ശമ്പളം ഇരിട്ടി താലൂക്കാശുപത്രിയിൽ നിന്നാണെങ്കിലും ഡോക്ടറുടെ സേവനം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലാണ്‌. മാർച്ച് ആശുപത്രി കവാടത്തിൽ പൊലീസ് തടഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എൻ അശോകൻ അധ്യക്ഷനായി. വി വിനോദ്കുമാർ, പി റോസ, വി സാവിത്രി, പി എം സൗദാമിനി, പി പി അശോകൻ, പി പി ഉസ്മാൻ, പി വി ബിനോയ്, കെ കെ സനീഷ്, മിനിദിനേശൻ എന്നിവർ സംസാരിച്ചു. കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംയുക്ത നേതൃത്വത്തിലായിരുന്നു മാർച്ചും ധർണയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home