ഡൽഹി പ്രക്ഷോഭം
ഡിവൈഎഫ്ഐ നേതാക്കൾക്ക് വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം

ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച് തിരിച്ചെത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
മട്ടന്നൂർ
ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച് തിരിച്ചെത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്വല വരവേൽപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജിവയ്‌ക്കണമെന്ന് ആവശ്യമുന്നയിച്ചാണ് ഡിവൈഎഫ്ഐ പാർലമെന്റ് മാർച്ച് നടത്തിയത്. മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലായിരുന്നു സ്വീകരണം. അഖിലേന്ത്യ വൈസ് പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ, ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ജില്ലാ പ്രസിഡന്റ് കെ അനുശ്രീ, ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച രാത്രി വൈകി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. നേതാക്കളെയും പ്രവർത്തകരെയും ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചുമാണ് വരവേറ്റത്. ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 46 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. വി കെ സനോജ് എംഎൽഎ, എം വിജിൻ എംഎൽഎ, ഏരിയാ സെക്രട്ടറി എം രതീഷ്, മുഹമ്മദ് അഫ്സൽ, ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ലജീഷ് കൂടാളി, പി കെ അഭിനാഷ് എന്നിവർ സംസാരിച്ചു.








0 comments