ad
Deshabhimani

തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ അനുവദിക്കില്ല

തൊഴിലാളികള്‍ക്ക് 
ഐക്യദാര്‍ഢ്യവുമായി സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകന്‍

Published on Dec 25, 2025, 02:00 AM | 1 min read

കണ്ണൂര്‍

തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പോരാടുന്ന തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സിപിഐ എം നേതാക്കള്‍. സാധാരണക്കാരുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കി രാഷ്ട്രീയലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപി നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് നേതാക്കൾ തൊഴിലാളികൾക്ക്‌ ഉറപ്പുനൽകി. കാട്ടാമ്പള്ളി പാലത്തിന് സമീപം മണ്ണുജല സംരക്ഷണപ്രവൃത്തിയിലേർപ്പെട്ട തൊഴിലുറപ്പ്‌ തൊഴിലാളികളെയാണ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജന്റെ നേതൃത്വത്തിൽ സന്ദര്‍ശിച്ചത്. പദ്ധതിയെ തകര്‍ക്കാനുള്ള നീക്കത്തിലുളള ആശങ്ക തൊഴിലാളികള്‍ നേതാക്കളുമായി പങ്കുവച്ചു. മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയില്‍നിന്ന്‌ ഒഴിവാക്കി ചരിത്രത്തില്‍നിന്ന്‌ ഗാന്ധിജിയെ ഇല്ലായ്മ ചെയ്യാന്‍ സംഘപരിവാര്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരായ പ്രതിഷേധവും തൊഴിലാളികള്‍ ഉയര്‍ത്തി. 17 വര്‍ഷമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉപജീവനം നടത്തുന്നവരും സംഘത്തിലുണ്ടായിരുന്നു. ഭാവിയില്‍ തൊഴില്‍ ദിനം കുറയുമോയെന്ന ആശങ്കയും തൊഴിലാളികള്‍ പങ്കുവച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും പദ്ധതിയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുമെന്നും തൊഴിലാളികള്‍ ഒരേ ശബ്ദത്തില്‍ പ്രഖ്യാപിച്ചു. നാടന്‍പാട്ടുകളും മഹാത്മഗാന്ധിയെക്കുറിച്ചുള്ള പാട്ടും തൊഴിലാളികള്‍ ആലപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം പ്രകാശന്‍, എന്‍ആര്‍ഇജി വര്‍‌ക്കേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി രമേശ്ബാബു, ബ്ലോക്ക് പ‍ഞ്ചായത്തംഗം പി പ്രശാന്തന്‍ എന്നിവരും ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home