ad
Deshabhimani

സെൻസസ്‌ സ്വന്തം വിവരം ഓൺലൈനായി നൽകാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2026, 03:00 AM | 1 min read

സ്വന്തം വിവരം ഓൺലൈനായി നൽകാം കണ്ണൂർ സെൻസസ് 2027-ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ചൊവ്വ മുതൽ ലഭ്യമാകും. പൊതുജനങ്ങൾക്ക് കുടുംബ വിവരങ്ങൾ മൊബൈലിലോ കംപ്യൂട്ടറിലോ സ്വയം രേഖപ്പെടുത്താനുള്ള സ‍ൗകര്യം 30 വരെയുണ്ടാകും. https://se.census.gov.in പോർട്ടലിലാണ്‌ വിവരങ്ങൾ നൽകേണ്ടത്‌. പോർട്ടലിൽ രജിസ്റ്റർചെയ്ത് സംസ്ഥാനം, ജില്ല, വീടിന്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് ഡിജിറ്റൽ മാപ്പിൽ സ്വന്തം വീടിന്റെ സ്ഥാനം അടയാളപ്പെടുത്തി വിവരങ്ങൾ നൽകാം. വിവരങ്ങൾ സമർപ്പിച്ചശേഷം 11 അക്കമുള്ള എസ്ഇഐഡി നന്പർ, എസ്എംഎസ് വഴിയും ഇ-മെയിൽ വഴിയും ലഭിക്കും. സെൻസസ്‌ കണക്കെടുക്കാൻ എന്യൂമറേറ്റർ വരുന്പോൾ ഈ നമ്പർ കൈമാറിയാൽ മതിയാകും. കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പർ തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി നൽകേണ്ടതില്ല. ഇവ എന്യൂമറേറ്റർ നേരിട്ട് സന്ദർശിച്ചാണ് രേഖപ്പെടുത്തുക. ഓൺലൈനിൽ സ്വയം നൽകിയ വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ഇ‍ൗ സമയത്ത്‌ എന്യൂമറേറ്ററെ അറിയിക്കാം. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സെൻസസ്. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസുമാണ്. കേരളത്തിൽ ജൂലൈ ഒന്ന് മുതൽ 30 വരെയാണ് ഈ ഘട്ടം. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയോടെയാകും നടക്കുക. ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. വീടിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ നിർമാണ സാമഗ്രികൾ, വീടിന്റെ അവസ്ഥ, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങ-ിയവ ഇതിൽ ഉൾപ്പെടും. കുടിവെള്ളത്തിന്റെ ഉറവിടവും ലഭ്യതയും, വൈദ്യുതി, കക്കൂസ്, കുളിമുറി, അടുക്കള, ഗ്യാസ്‌ കണക്‌ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരം, റേഡിയോ, ടിവി, ഇന്റർനെറ്റ്, ലാപ്ടോപ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ, സ്മാർട്ട്ഫോൺ, വാഹനം തുടങ്ങിയവയുടെ എണ്ണം തുടങ്ങിയ വിവരങ്ങളെല്ലാം ആദ്യ ഘട്ടത്തിൽ തേടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home