ad
Deshabhimani

തെക്കീബസാർ ഫ്‌ളൈഓവർ പ്രവൃത്തി ടെൻഡർ നടപടിയിലേക്ക്

കണ്ണൂർ തെക്കീ ബസാർ ഫ്‌ളൈ ഓവർ, സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് എന്നിവയുമായി ബന്ധപ്പെട്ട്  
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗം

കണ്ണൂർ തെക്കീ ബസാർ ഫ്‌ളൈ ഓവർ, സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് എന്നിവയുമായി ബന്ധപ്പെട്ട് 
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗം

avatar
സ്വന്തം ലേഖകൻ

Published on Jan 18, 2026, 02:30 AM | 1 min read


കണ്ണൂര്‍

കണ്ണൂർ നഗരത്തിലടക്കം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്‌ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന രണ്ട് പദ്ധതികളിൽ ഉൾപ്പെട്ട തെക്കീ ബസാർ ഫ്‌ളൈ ഓവറിനായി 77 ശതമാനം സ്ഥലം ഏറ്റെടുത്തതിനാൽ നിർമാണ പ്രവൃത്തിയുടെ ടെൻഡർ നടപടി ഉടൻ ആരംഭിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 11 റോഡുകൾ ഉൾപ്പെട്ട സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ്‌ പദ്ധതിയിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. ബാക്കി റോഡുകളുടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കും. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി, തെക്കീ ബസാർ ഫ്‌ളൈ ഓവർ എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളുടെ പുരോഗതി അവലോകനം ചെയ്യാൻ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഗവ. പ്ലീഡർമാർ എന്നിവർ പങ്കെടുത്ത യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്നു. കേസുകൾ ഉടൻ തീർപ്പുകൽപ്പിക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവ. അഭിഭാഷകർക്ക് നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യോഗത്തിൽ സ്‌പെഷ്യൽ ഗവ. പ്ലീഡർ അഡ്വ സുധാദേവി, സീനിയർ ഗവ. പ്ലീഡർ അഡ്വ. കെ വി മനോജ് കുമാർ, ഗവ. പ്ലീഡർ അഡ്വ. ഇ സി ബിനീഷ്, അഡ്വ. രശ്മിത രാമചന്ദ്രൻ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home