വിറകുപുരയിൽനിന്ന് രാജവെന്പാലയെ പിടികൂടി

ഇരിട്ടി
ആറളം മാങ്ങോട്ടെ പുതുപ്പറന്പിൽ മത്തായിയുടെ വിറകുപുരയിൽ കയറിക്കൂടിയ കൂറ്റൻ രാജവെന്പാലയെ പിടികുടി. വനം താൽകാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടാണ് പിടികൂടി ഉൾവനത്തിൽ വിട്ടത്. ശനി പകൽ മൂന്നോടെയാണ് വിറകുപുരയിൽ രാജവെന്പാലയെ കണ്ടത്. വനം ബീറ്റ് ഫോറസ്റ്റർ ഷിബു, വാച്ചർ അച്ചു എന്നിവരും സ്ഥലത്തെത്തി. ഫൈസൽ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിടുന്ന 102–ാമത്തെ രാജവെന്പാലയാണിത്.










0 comments