ad
Deshabhimani

വരൂ കടൽകാറ്റേറ്റ്‌ ഉല്ലസിക്കാം

തലശേരി പാർക്കിനകത്തെ ചിൽഡ്രൻസ് പാർക്ക്
വെബ് ഡെസ്ക്

Published on Apr 22, 2026, 02:30 AM | 2 min read

തലശേരി

കടൽകാറ്റേറ്റ്‌ ഉല്ലസിക്കാനും ഡെസ്‌റ്റിനേഷൻ വെഡ്‌ഡിങ്ങിനും ഇനി ജില്ലാകോടതിക്ക്‌ മുൻവശത്തെ സെന്റിനറിപാർക്കിലേക്ക്‌ പോകാം. നവീകരിച്ച പാർക്ക്‌ 24ന്‌ വൈകിട്ട്‌ 6ന്‌ സ്‌പീക്കർ എ എൻ ഷംസീർ നാടിന്‌ സമർപ്പിക്കും. പാർക്കിലെ ഓപ്പൺ സ്‌റ്റേജിൽ ചേരുന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനാകും. വിവാഹം, ജന്മദിനാഘോഷങ്ങൾ, ഇവന്റുകൾ എന്നിവ സംഘടിപ്പിക്കാൻ കഴിയുംവിധമാണ്‌ പാർക്ക്‌ രൂപകൽപന ചെയ്‌തത്‌. ബാങ്കിന്റെ എൺപതാം വാർഷികാഘോഷം റബ്‌കോ ചെയർമാൻ കാരായി രാജനും സ‍ൗരജ്യോതി വായ്‌പപദ്ധതി എഎസ്‌പി ഡോ. എം നന്ദഗോപാലും കനകധാര വായ്‌പപദ്ധതി ജോയിന്റ്‌ രജിസ്‌ട്രാർ പി വി വത്സരാജും ഉദ്‌ഘാടനം ചെയ്യും. സിനിമതാരം ഉണ്ണിരാജ്‌ വിശിഷ്‌ടാതിഥിയാകും. രാത്രി 7.30ന്‌ ഫോക്‌ലോർ അവാർഡ്‌ ജേതാക്കളായ സുലൈഖ ബഷീറും ഇന്ദിര ജോയിയും സംഘവും നയിക്കുന്ന ഇശൽരാവ്‌. തലശേരി കോ–ഓപ്പറേറ്റീവ്‌ റൂറൽ ബാങ്ക്‌ മൂന്നര കോടി രൂപ ചെലവിലാണ്‌ സെന്റിനറിപാർക്ക്‌ നവീകരിച്ചത്‌. ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ്‌ നവീകരണം നിർവഹിച്ചത്‌. നഗരസഭയുമായുള്ള ധാരണ പ്രകാരം പത്ത്‌ വർഷത്തേക്കാണ്‌ പാർക്ക്‌ നടത്തിപ്പിന്‌ ബാങ്കിന്‌ കൈമാറിയത്‌. പൂക്കളുടെയും ചെടികളുടെയും മനോഹരമായ ദൃശ്യഭംഗി ആസ്വദിച്ചും വൃക്ഷത്തണലിലൂടെ നടന്നും ഉല്ലാസം അടിപൊളിയാക്കാനുള്ള വൈബാണ്‌ സെന്റിനറിപാർക്കിൽ ഒരുക്കിയത്‌. ചിൽഡ്രൻസ്‌പാർക്ക്‌, ഓപ്പൺ ജിംനേഷ്യം, സീവ്യൂ പോയിന്റ്‌, സ്‌കേറ്റിങ്ങ്‌ യാഡ്‌, ഓപ്പൺ ഓഡിറ്റോറിയം, കാളവണ്ടി സെൽഫി പോയിന്റ്‌, രാഘവൻ മാസ്‌റ്റർ സ്‌റ്റാച്യു, തലശേരി പൈതൃക പിക്‌ചർവാൾ, ഉല്ലാസ തൊട്ടിലുകൾ, ഫുഡ്‌കോർട്ട്‌, ഐസ്‌ക്ര‍ീംപാർലർ, ജ്യൂസ്‌ കോർണർ തുടങ്ങിയ സ‍ൗകര്യങ്ങളുമുണ്ട്‌. മോണിങ്ങ്‌, ഇ‍ൗവനിങ്ങ്‌ വാക്കിനും യോഗ, കരാട്ടെ പരിശീലനത്തിനും പാർക്കിനെ ഉപയോഗിക്കാം. ദിവസവും പകൽ 11 മുതൽ രാത്രി 11വരെയാണ്‌ പ്രവർത്തന സമയം. പത്ത്‌ വയസിന്‌ താഴെ പ്രായമുള്ള കുട്ടികൾക്ക്‌ പ്രവേശനം സ‍ൗജന്യം. പത്ത്‌ വയസിന്‌ മുകളിലുള്ളവർക്ക്‌ 20 രൂപ ടിക്കറ്റിലാണ്‌ പ്രവേശനം. ഉദ്‌ഘാടന ദിവസം പ്രവേശനം സ‍ൗജന്യമാണ്‌. വാർത്താസമ്മേളനത്തിൽ ബാങ്ക്‌ വൈസ്‌പ്രസിഡന്റ്‌ സി വത്സൻ, നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ സി ഒ ടി ഷെബീർ, ഡയറക്ടർമാരായ ടി സി അബ്ദുൾ കിലാബ്‌, ആമിന മാളിയേക്കൽ, സി കെ പ്രകാശൻ, ജനറൽ മാനേജർ സി എം സന്തോഷ്‌കുമാർ, ചീഫ്‌ അക്ക‍ൗണ്ടന്റ് കെ കെ ഷാജ്‌ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home