റെയിൽവേ കൊള്ളയില്‍ യുവജനപ്രതിഷേധം

റെയിൽവേയുടെ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സലിന്റെ നേതൃത്വത്തിൽ യാത്രക്കാർക്ക് ലഘുലേഖ നൽകുന്നു
കണ്ണൂര്‍
ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവജന പ്രതിഷേധവും ലഘുലേഖ വിതരണവും നടത്തി. ട്രെയിന്‍ യാത്രനിരക്ക് വീണ്ടും വര്‍ധിപ്പിച്ചതിലും സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് ഭീമമായ നിരക്ക് ഇടാക്കുന്നതിലും യുവജന പ്രതിഷേധം അലയടിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ അനുശ്രീ, ജില്ലാ സെക്രട്ടറിയറ്റംഗം സി പി ഷിജു എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ കെ ജി ദിലീപ് സ്വാഗതം പറഞ്ഞു.










0 comments