ad
Deshabhimani

പുതുവർഷത്തെ പുത്തൻ പുസ്‌തകങ്ങൾ

പാഠപുസ്തകം വിതരണംചെയ്യുന്ന വാഹനം ഡിഡിഇ ഡി ഷെെനി ഫ്ലാഗ് ഓഫ് ചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 27, 2026, 03:00 AM | 1 min read

കണ്ണൂർ

സ്‌കൂൾ അടയ്‌ക്കുന്നതിനുമുന്പേ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പാഠപുസ്‌തകങ്ങളുടെ വിതരണം തുടങ്ങി. ഒന്പത്, 10 ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണമാണ്‌ തുടങ്ങിയത്‌. ജില്ലാ പാഠപുസ്തക ഡിപ്പോയില്‍ ഡിഡിഇ ഡി ഷൈനി പാഠപുസ്തകം വിതരണം ചെയ്യുന്ന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. 2026-–27 വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാം വോളിയമാണ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യാന്‍ തുടങ്ങിയത്. വിതരണത്തിനായി 10 ലക്ഷം പുസ്തകങ്ങള്‍ ഡിപ്പോയില്‍ എത്തി. പുതിയ അധ്യയന വര്‍ഷം തുടങ്ങുംമുന്പ്‌ മുഴുവന്‍ പുസ്തകങ്ങളും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-–ഓഡിനേറ്റര്‍ എം വി ജയന്‍ അധ്യക്ഷനായി. പാഠപുസ്തക ഡിപ്പോ സൂപ്രണ്ട് പി വി സുനിജ, സൂപ്പര്‍വൈസര്‍ കെ വി ജിതേഷ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home