ad
Deshabhimani

ബ്ലോക്ക്‌ പഞ്ചായത്തുകളിലൂടെ

ഇടതോരം ചേർന്ന് പാനൂർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
റഷീദ്‌ അണിയാരം

Published on Nov 28, 2025, 02:30 AM | 1 min read

പാനൂർ

സംസ്ഥാനത്തിനുതന്നെ മാതൃകയായ ‘നനവ്‌’ ജലസംരക്ഷണപദ്ധതിയും സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പെൺചിറക്, ഉജ്വല തുടങ്ങിയ തനത്‌ പദ്ധതികളും പാനൂർ ബ്ലോക്ക്‌ പഞ്ചായത്തിനെ വേറിട്ടതാക്കി. നാടിന്റെ സമസ്‌തമേഖലകളിലും വികസനം തൊട്ടറിഞ്ഞ ഭരണം. കാർഷിക മുന്നേറ്റത്തിലൂടെ വിശപ്പുരഹിത കേരളവും പ്രത്യേക പരിഗണന അർഹിക്കുന്നവരെ ചേർത്തുപിടിച്ചും അക്ഷരജ്യോതി പദ്ധതിയിലൂടെ പരിപൂർണ സാക്ഷരത കൈവരിച്ചും നേടിയ നേട്ടങ്ങൾ. പ്രീമെട്രിക് ഹോസ്റ്റൽ, മാലിന്യസംസ്‌കരണത്തിനായി നൂതനമായകേന്ദ്രം എന്നിവ പണി കഴിപ്പിച്ചും സമാനതകളില്ലാത്ത വികസന കാഴ്ചപ്പാടുകളുമായാണ്‌ എൽഡിഎഫ്‌ ഭരണസമിതി തദ്ദേശതെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ഒട്ടേറെ സമരപോരാട്ടങ്ങൾക്ക്‌ സാക്ഷ്യംവഹിച്ചനാട്‌ എന്നും ഇടതുപക്ഷത്തിനൊപ്പമാണ്‌. മൊകേരി, പാനൂർ, പന്ന്യന്നൂർ, ചൊക്ലി, കരിയാട്, പെരിങ്ങളം, കതിരൂർ എന്നീ പഞ്ചായത്തുകൾ ചേർന്നാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2010ൽ നിലവിൽ വന്നത്. 2015ൽ പാനൂർ നഗരസഭ നിലവിൽ വന്നതോടെ പാനൂർ, പെരിങ്ങളം, കരിയാട് പഞ്ചായത്തുകൾ നഗരസഭയാകുകയും, ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ പഞ്ചായത്തുകൾ പാനൂർ ബ്ലോക്കിന്റെ ഭാഗമാവുകയും ചെയ്‌തു. 2015 മുതൽ ബ്ലോക്കിലെ മുഴുവൻ ഡിവിഷനിലും വിജയിച്ചത്‌ എൽഡിഎഫ് പ്രതിനിധികളാണ്. നിലവിൽ വാർഡ് പുനഃക്രമീകരണത്തിൽ അരയാക്കൂൽ ഡിവിഷൻ വർധിച്ച്‌ 14 ആയി. ഒന്നിൽ സിപിഐയും ബാക്കി മുഴുവൻ ഡിവിഷനിലും സിപിഐ എമ്മുമാണ് മത്സരിക്കുന്നത്. പരിപൂർണവിജയം ആവർത്തിക്കാൻ എൽഡിഎഫ്‌ സ്ഥാനാർഥികൾ പ്രചാരണം കൊഴുപ്പിച്ച്‌ മുന്നേറുകയാണ്. ചിത്രത്തിൽപോലുമില്ലാതെ യുഡിഎഫ് പേരിന് സ്ഥാനാർഥികളെ നിർത്തി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്‌. നിടുമ്പ്രം, കാഞ്ഞിരത്തിൻകീഴ് ഡിവിഷനുകളിൽ ബിജെപിക്ക് സ്ഥാനാർഥികളെ പോലും കിട്ടിയില്ല.

- നിലവിലെ കക്ഷിനില

ആകെ വാർഡ്‌–13

സിപിഐ എം–11

സിപിഐ– 1

ഐഎൻഎൽ–1



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home