കുഞ്ഞിമംഗലം സഹകരണ ബാങ്കിന് നവീകരിച്ച മെയിൻ ബ്രാഞ്ച്

കുഞ്ഞിമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ച് കെട്ടിടവും മന്ത്രി വി എൻ വാസവൻ ഉദ്ഘാടനചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 05, 2025, 02:00 AM | 1 min read
കുഞ്ഞിമംഗലം
കുഞ്ഞിമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ്, മെയിൻ ബ്രാഞ്ച് കെട്ടിടം എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. ബാങ്ക് ഹാൾ മുൻ എംഎൽഎ ടി വി രാജേഷും ബസ് വെയിറ്റിങ് ഷെൽട്ടർ പഞ്ചായത്ത് പ്രസിഡന്റ് എ പ്രാർഥനയും നീതി ഇലക്ട്രിക്കൽസ് ജോയിന്റ് രജിസ്ട്രാർ ജനറൽ വി രാമകൃഷ്ണനും സ്ട്രോങ് റൂം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എ പി രജനിയും എൽഇഡി ഷോറൂം പാക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പത്മനാഭനും ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, വാർഡംഗം സുമയ്യ, യൂണിറ്റ് ഇൻസ്പെക്ടർ കെ രതീഷ്, കെസിഇയു ജില്ലാ പ്രസിഡന്റ് വിനോദ്, ബാങ്ക് മുൻ പ്രസിഡന്റ് വി ടി അമ്പു , കെ വി വാസു, എം ശ്രീജിത്ത്, ടി താജുദ്ദീൻ, പി ഗോവിന്ദൻ, വി കെ കരുണാകരൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എം രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി വി പി ഉഷാകുമാരി റിപ്പോർട്ടും ബാങ്ക് വൈസ് പ്രസിഡന്റ് ഗിരിധര ഗോപാലൻ നന്ദിയും പറഞ്ഞു.









0 comments