രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫ് ശ്രമം: എൽഡിഎഫ്

കണ്ണൂര്‍
കോര്‍പറേഷന്‍ ഓഫീസിനുമുന്നില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ഉപരോധത്തിനിടെ ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കി യുഡിഎഫുകാർ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിച്ചതെന്ന് എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം തരംതാണ രാഷ്ട്രീയം യുഡിഎഫ് അവസാനിപ്പിക്കണം. മുന്‍കൂട്ടി അറിയിച്ചാണ് സമാധാനപരമായി എല്‍ഡിഎഫ് കോര്‍പറേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും മേയറും ഉൾപ്പെടെയുള്ളവർ എത്തി സംഘർഷം സൃഷ്‌ടിക്കുകയായിരുന്നു. നഗരവികസനം തടസപ്പെടുത്തുന്ന കണ്ണൂർ കോർപറേഷനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധം കണ്ട് അസ്വസ്ഥരായ യുഡിഎഫുകാര്‍ സംഘര്‍ഷം സൃഷ്ടിച്ചത്. മൂന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമകരമായ പദ്ധതികള്‍ കോര്‍പറേഷനില്‍ നടപ്പിലാകരുതെന്നുള്ള സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണ് യുഡിഎഫുകാര്‍ക്കുള്ളത്. ഇതിനായി രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കാതെയും അനുമതി നിഷേധിച്ചും മുടക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വികസനവിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിനെ പൊതുജനം തിരിച്ചറിയണമെന്നും ഇക്കൂട്ടരെ ഒറ്റപ്പെടുത്തണമെന്നും എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കെ പി സുധാകരന്‍ പറഞ്ഞു.










0 comments