ക്വാണ്ടം സെഞ്ചുറി ശാസ്‌ത്ര പ്രദർശനം തുടങ്ങി

കണ്ണൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര പോർട്ടലായ ലൂക്കയും കുസാറ്റുംചേർന്ന് സംഘടിപ്പിക്കുന്ന ‘ക്വാണ്ടം പൂച്ച’ ശാസ്ത്രപ്രദർശനം കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ ആരംഭിച്ചു. ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം. വനിതാ കോളേജ് സുവർണ ജൂബിലി ഫെസ്റ്റിനോടനുബന്ധിച്ചാണ് ക്വാണ്ടം സെഞ്ചുറി ശാസ്‌ത്ര പ്രദർശനവും നടക്കുന്നത്. ആറ്റങ്ങൾക്കും ഉപകണങ്ങൾക്കും ഇടയിലെ അത്ഭുതലോകത്തെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ലളിതമായി പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം. സങ്കീർണ ശാസ്ത്രസിദ്ധാന്തങ്ങളെ എളുപ്പം മനസിലാക്കുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല ആധുനിക സാങ്കേതികവിദ്യകളും ക്വാണ്ടം ശാസ്ത്രവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പ്രദർശനം കാണിക്കുന്നു. 17 വരെയാണ് പ്രദർശനം. ലൂക്ക പോർട്ടലിലെ ഓൺലൈൻ രജിസ്‌ട്രേഷനുപുറമേ പൊതുജനങ്ങൾക്കായി സ്‌പോട്ട് രജിസ്‌ട്രേഷൻ സംവിധാനവും കോളേജിൽ ഒരുക്കിയിട്ടുണ്ട്.










0 comments