ad
Deshabhimani

അനന്യയ്ക്ക് സ്നേഹവീട് കൈമാറി

സിഎച്ച്എം ഹയർ സെക്കൻഡറി വിദ്യാർഥികൾ സഹപാഠി  കെ അനന്യയ്ക്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ   
സ്പീക്കർ എ എൻ ഷംസീർ കെെമാറുന്നു
വെബ് ഡെസ്ക്

Published on Oct 26, 2025, 02:30 AM | 1 min read

വാരം

എളയാവൂർ സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സഹപാഠി കെ അനന്യയ്ക്ക് നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽ കൈമാറൽ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. സഹാനുഭൂതിയാണ് ഇത്തരം പ്രവൃത്തികൾക്ക്‌ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതെന്ന്‌ സ്പീക്കർ അഭിപ്രായപ്പെട്ടു. സ്കൂളിന്റെ സിൽവർ ജൂബിലി വർഷത്തിൽ പ്രഖ്യാപിച്ച ക്ഷേമപ്രവർത്തന പദ്ധതിയിൽ ഉൾപ്പെട്ടാണ്‌ ‘സഹപാഠിക്ക് പാർപ്പിടം’ പദ്ധതി തുടങ്ങിയത്‌. പദ്ധതിപ്രകാരം നിർമിക്കുന്ന രണ്ടാമത്തെ വീടാണ് വാരം കടാങ്കോട് റോഡിൽ 18 ലക്ഷം രൂപ ചെലവഴിച്ച് ഭിന്നശേഷിക്കാരിയും മികച്ച ഗായികയുമായ അനന്യക്കായി ഒരുക്കിയത്. വിദ്യാർത്ഥികളുടേതിനു പുറമേ രക്ഷിതാക്കളും പൊതുജനങ്ങളും അധ്യാപകരും സാമ്പത്തിക സഹായം നൽകി. കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി പി സുബൈർ, സ്കൂൾ മാനേജർ ഡി വി മുഹമ്മദ് ആഷിക്ക് സ്പീക്കർക്ക് ഉപഹാരം നൽകി. കമ്യൂണിറ്റി ലൈബ്രറി പ്രഖ്യാപനം വിദ്യാഭാസ ഉപഡയറക്ടർ ഡി ഷൈനി നിർവഹിച്ചു. കൗൺസിലർമാരായ ശ്രീജ ആരംഭൻ, പി പി വത്സലൻ, കെ പി അബ്ദുൾ റസാഖ്, പ്രിൻസിപ്പൽ സി സുഹൈൽ, പിടിഎ പ്രസിഡന്റ്‌ കെ അബ്ദുൾ റഹ്മാൻ, ഡോ. ടി പി അബ്ദുൾ ഖാദർ, കെ ബാബുരാജ്, പ്രദീപൻ ചാത്തമ്പള്ളി, പി സി അബ്ദുൾ ഖാദർ, ജി രാജേന്ദ്രൻ, ആസാദ് ശശീന്ദ്രൻ, പി സജയൻ, ടി സഹീറ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home