ad
Deshabhimani

മന്ത്രിക്കെതിരായ ആക്രമണം

ജ്വലിച്ചൂ പ്രതിഷേധം

എസ്എഫ്ഐ കണ്ണൂരിൽ നടത്തിയ പ്രതിഷേധപ്രകടനം

എസ്എഫ്ഐ കണ്ണൂരിൽ നടത്തിയ പ്രതിഷേധപ്രകടനം

avatar
സ്വന്തം ലേഖകൻ

Published on Feb 26, 2026, 02:30 AM | 1 min read


കണ്ണൂര്‍

ആരോഗ്യമന്ത്രി വീണാജോര്‍ജിനുനേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. ആരോഗ്യമേഖലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കത്തിനും മന്ത്രി വീണാജോര്‍ജിനുനേരെ വ്യക്തിപരമായി നടത്തുന്ന അധിക്ഷേപത്തിനുമെതിരെ വന്‍ ജനരോഷം ഉയര്‍ന്നു. ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്ന കേരളത്തിലെ ആരോഗ്യമേഖലയെ ഇകഴ്ത്തി കാട്ടാനും എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരിതേക്കാനും കോണ്‍ഗ്രസ് നടത്തുന്ന ആസൂത്രീത നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ജ്വലിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കണ്ണൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനം കാല്‍ടെക്സില്‍നിന്നാരംഭിച്ച് പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി എന്‍ സുകന്യ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള, കെ പി വി പ്രീത, എം വി സരള, ഇ ബീന എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. എം വിജിന്‍ എംഎല്‍എ, ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സല്‍, പി എം അഖില്‍, കെ അനുശ്രീ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home