ad
Deshabhimani

മലയോരത്തിന്റെ സ്‌നേഹവായ്‌പിൽ

ഇരിട്ടിയിലെ സ്വീകരണ കേന്ദ്രത്തിൽ സിപിഐ നേതാവ്‌ പന്ന്യൻ രവീന്ദ്രൻ എത്തിയപ്പോൾ

ഇരിട്ടിയിലെ സ്വീകരണ കേന്ദ്രത്തിൽ സിപിഐ നേതാവ്‌ പന്ന്യൻ രവീന്ദ്രൻ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Feb 04, 2026, 02:00 AM | 2 min read

ഇരിട്ടി

കലാ, കായികാഭ്യാസ പ്രകടനവും മേളവും നിറച്ചാർത്തും സംഗമിച്ച് എൽഡിഎഫ്‌ വടക്കൻ മേഖലാ വികസന മുന്നേറ്റജാഥയ്‌ക്ക് ഇരിട്ടിയിൽ ആവേശോജ്വല വരവേൽപ്പ്. കൊട്ടിയൂർ മുതൽ കൂട്ടുപുഴവരെ 20 ലോക്കലുകളിലെ 183 തെരഞ്ഞെടുപ്പ്‌ ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണകേന്ദ്രമായ ഇരിട്ടിയിലേക്ക്‌ ആയിരങ്ങൾ ഒഴുകിയെത്തി. ഇരിട്ടി പാലം വഴിയെത്തിയ ജാഥയ്‌ക്ക്‌ നേരന്പോക്ക്‌ കവലമുതൽ പൊതുസമ്മേളന വേദിയായ മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയംവരെ വർഗബഹുജന സംഘടനാ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ ബാനറുകളും എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകളും ഉയർത്തി മലയോരത്തിന്റെ പിന്തുണ പ്രഖ്യാപിച്ചു. വർണബലൂണുകളാൽ തീർത്ത ചിത്രശിൽപ്പങ്ങളും പൂക്കുറ്റികളും മത്താപ്പുകളും വെടിക്കെട്ടും സ്വീകരണത്തിന്‌ കൊഴുപ്പേകി. കളരിസംഘത്തിലെ വനിതകളടക്കം അണിനിരന്ന്‌ നടത്തിയ പന്തം വീശൽ കായിക, കളരിമുറകളുടെ വിസ്മയമായി. പഴുക്കടക്ക കുലകളേന്തി തൊപ്പിപ്പാളയണിഞ്ഞ കർഷകർ പുന്നെൽകതിരുകൾകൊണ്ട്‌ തീർത്ത ബൊക്കേകൾ ജാഥാ ലീഡർക്കും അംഗങ്ങൾക്കും കൈമാറി മലയോര കർഷകരുടെ സ്‌നേഹവായ്പറിയിച്ചു. സംഘാടകസമിതി കൺവീനർ ജാഥാ ലീഡർ എം വി ഗോവിന്ദനെ ഹാരമണിയിച്ച്‌ തുറന്ന ജീപ്പിൽ വേദിയിലേക്കാനയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ എന്നിവർ ലീഡർക്കൊപ്പമുണ്ടായി. ജാഥാ സ്വീകരണവേദിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വത്സൻ പനോളി, എൻ ചന്ദ്രൻ, വി കെ സനോജ്‌, ടി വി രാജേഷ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം രതീഷ്‌, എൻ വി ചന്ദ്രബാബു, എം രാജൻ, ഇരിട്ടി നഗരസഭാ ചെയർമാൻ വി വിനോദ്‌കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം സുമേഷ്‌, പായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വിനോദ്‌കുമാർ, എൽഡിഎഫ്‌ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, സി പി മുരളി, ബാബുരാജ്‌ ഉളിക്കൽ, സി വി എം വിജയൻ, എ പ്രദീപൻ, അജയൻ പായം, കെ മുഹമ്മദലി, കെ എം അബ്രഹാം, എം എ ആന്റണി, എ കെ ഇബ്രാഹിം, ബേബി സുരേഷ്‌, ജയസ്‌ൺ ജീരകശ്ശേരി, കെ സി ജേക്കബ്‌ എന്നിവരുമുണ്ടായി. വിപ്ലവ ഗാനമേളയും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home