മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം
മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം - എൻജിഒ യൂണിയൻ സഹകരണ ജോയിന്റ് ഡയറക്ടർ ഓഫീസ് ഉപരോധിച്ചു

കണ്ണൂര്‍
ഭരണമാറ്റത്തെ തുടർന്ന് മാനദണ്ഡംപാലിക്കാതെ ഭരണാനുകൂല സംഘടനകൾ നൽകുന്ന ലിസ്റ്റുവച്ച് ജീവനക്കാരെ സ്ഥലംമാറ്റി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയന്‍ കണ്ണൂർ സഹകരണ ജോയിന്റ് ഡയറക്ടർ ഓഫീസ് ഉപരോധിച്ചു. കൂത്തുപറമ്പ്, തലശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ സഹകരണ സർക്കിൾ ഓഡിറ്റ് ഓഫീസുകളിൽനിന്ന് യൂണിറ്റ് ഇൻസ്പെക്ടർമാർ, ഓഫീസ് ഇൻസ്പെക്ടർമാർ, സെയിൽ ഓഫീസർമാർ എന്നിവരെ രാഷ്ട്രീയപ്രേരിതമായി 100 മുതൽ 120 കിലോമീറ്റർ ദൂരത്തിലുള്ള സഹകരണ സർക്കിൾ ഓഡിറ്റ് ഓഫീസുകളിലേക്കാണ് സ്ഥലംമാറ്റിയത്. അർബുദരോഗിയായ അമ്മയും ഒരുവയസ് മാത്രം പ്രായമുള്ള കുട്ടിയുമുള്ള വനിതാ ജീവനക്കാരിയെ ഈ വിഷയങ്ങളെല്ലാം അറിഞ്ഞുകൊണ്ട് കോളയാടുനിന്ന് വെള്ളൂർ, നടുവിൽ ഓഡിറ്റ് ടീമിലേക്കാണ് മനുഷ്യത്വരഹിതമായി സ്ഥലംമാറ്റിയത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റങ്ങൾ റദ്ദുചെയ്ത് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന ജോയിന്റ് ഡയറക്ടറുടെ ഉറപ്പിന്മേൽ ഉപരോധസമരം അവസാനിപ്പിച്ചു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ്‌കുമാർ, ജില്ലാ ട്രഷറർ കെ ഷീബ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി വി പ്രജീഷ്, കെ പി വിനോദൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ സി ശ്രീനിവാസൻ, ഗോപാൽ കയ്യൂർ എന്നിവർ നേതൃത്വംനൽകി.









0 comments