ad
Deshabhimani

കുഞ്ഞുചിന്തകളിലുണ്ട്‌ വലിയ ലോകം

ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിൽ പ്രദർശിപ്പിച്ച പോത്താംകണ്ടം സ്കൂളിലെ ആറാംക്ലാസുകാരി സാതിക നിർമിച്ച ഫയർ ഫൈറ്റിങ്‌ റോബോട്ട്

ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിൽ പ്രദർശിപ്പിച്ച പോത്താംകണ്ടം സ്കൂളിലെ ആറാംക്ലാസുകാരി സാതിക നിർമിച്ച ഫയർ ഫൈറ്റിങ്‌ റോബോട്ട്

avatar
സ്വന്തം ലേഖിക

Published on Mar 08, 2026, 02:00 AM | 1 min read

കണ്ണൂർ​

റിമോട്ടിൽ പ്രവർത്തിക്കുന്ന തീയണയ്‌ക്കുന്ന റോബോട്ട്‌ മുതൽ സ്വയം പാകം ചെയ്‌ത പോഷണമൂല്യമുള്ള ഭക്ഷണപദാർഥങ്ങൾ വരെ ഒരുക്കി ജില്ലാതല ക്രിയേറ്റീവ്‌ ഫെസ്‌റ്റ്‌. കുഞ്ഞുചിന്തകളിലെ വലിയലോകം പരിചയപ്പെടുത്തിയ ഫെസ്‌റ്റായി മാറി. ​ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, പ്ലംബിങ്, മരംകൊണ്ടുള്ള ഉപകരണങ്ങൾ, ചെടി–വൃക്ഷത്തൈകൾ, ഫാഷൻ ഡിസൈനിങ് എന്നിവയെല്ലാം കുട്ടികളുടെ പ്രദർശനത്തിൽ ഉണ്ടായി. ക്രിയറ്റീവ് കോർണറുകൾ പ്രവർത്തിക്കുന്ന 35 വിദ്യാലയങ്ങളിലെ യുപി വിഭാഗം കുട്ടികളാണ്‌ വസ്‌തുക്കളുടെ പ്രദർശനവും തത്സമയ നിർമാണവും നടന്നത്‌. കുട്ടികൾ മികവുകൾ പ്രകടിപ്പിച്ച 35 സ്‌റ്റാളുകളാണ്‌ ഫെസ്‌റ്റിൽ ഒരുക്കിയത്‌. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിവ ചേർന്ന്‌ സംഘടിപ്പിച്ച ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗവ. മെൻ ടിടിഐ ക്യാമ്പസിൽ നടന്ന പരിപാടിയിൽ മേയർ പി ഇന്ദിര അധ്യക്ഷയായി. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വീഡിയോ നിർമിക്കുന്നതിനുള്ള പ്രൊഡക്ഷൻ സ്റ്റുഡിയോയും ടി ടി ഐ ക്യാമ്പസിൽ മന്ത്രി ഉദ്‌ഘാടനംചെയ്‌തു. എസ്എസ്‌കെ ഫണ്ടായ പത്തുലക്ഷം രൂപ ചെലവഴിച്ച് തയ്യാറാക്കിയ സ്റ്റുഡിയോയിൽ അത്യാധുനിക കാമറ, റെക്കോർഡിങ് സംവിധാനങ്ങൾ, എഡിറ്റിങ് സ്യൂട്ട്, വെളിച്ച സംവിധാനങ്ങൾ എന്നിവയുണ്ട്. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളുടെയും ആവശ്യങ്ങൾക്കായുള്ള സ്റ്റുഡിയോ ആണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home