ad
Deshabhimani

കൃഷിനാശം കണ്ണൂർ വിമാനത്താവളത്തിലേക്ക് 
കർഷകസംഘം മാർച്ച്‌

കേരള കർഷകസംഘം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം ഗേറ്റിനുസമീപം നടത്തിയ  ധർണ സിപിഐ എം മട്ടന്നൂർ  ഏരിയാ സെക്രട്ടറി എം രതീഷ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 09, 2025, 03:00 AM | 1 min read

മട്ടന്നൂർ വിമാനത്താവളത്തിൽനിന്നുള്ള മഴവെള്ളം കുത്തിയൊഴുകി കൃഷിനാശം സംഭവിക്കുന്നതിനെതിരെ നടപടിയെടുക്കുക, കൃഷിനാശം നേരിട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം മട്ടന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കല്ലേരിക്കര സ്കുളിനു സമീപത്തുനിന്നാരംഭിച്ച മാർച്ചിലും തുടർന്ന് വിമാനത്താവളത്തിന്റെ ഒന്നാം ഗേറ്റിനുസമീപം നടന്ന ധർണയിലും നിരവധി കർഷകർ അണിനിരന്നു. ധർണ സിപിഐ എം ഏരിയാ സെക്രട്ടറി എം രതീഷ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയാ പ്രസിഡന്റ്‌ പി സുരേഷ് ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ സി മനോജ് സംസാരിച്ചു. ഏരിയാ സെക്രട്ടറി പി എം സുരേന്ദ്രൻ സ്വാഗതവും പി സത്യകുമാർ നന്ദിയും പറഞ്ഞു. വെള്ളം കുത്തിയൊഴുകിയെത്തി കല്ലേരിക്കരമുതൽ കാര പേരാവൂർ, പാലയോട് വരെയുള്ള പാടശേഖരങ്ങളും 15,000 ലേറെ വാഴകളുമാണ് നശിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home