ad
Deshabhimani

കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

മുഴപ്പിലങ്ങാട് മൊയ്തുപാലത്തിന് സമീപം അപകടത്തിൽപ്പെട്ട ബസുകൾ
വെബ് ഡെസ്ക്

Published on Jun 04, 2026, 02:30 AM | 1 min read

മുഴപ്പിലങ്ങാട്

മൊയ്തുപാലത്തിനു സമീപം കെഎസ്ആർടിസി ബസും, ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുരൈ സ്വദേശി ബാലസുബ്രഹ്മണ്യ(43)നെ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ​ബുധൻ രാവിലെ ആറോടെയാണ്‌ സംഭവം. തൃശൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസും, തലശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരുന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ടൂറിസ്റ്റ് ബസ് റോഡിന്റെ വശത്തുള്ള താഴ്ചയിലേക്ക് തെന്നിമാറി. ​തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ: മുസ്തഫ (47) എടക്കാട്, ഷനോജ് (49) തോട്ടട, ബിനു (43) വയനാട്, ശ്രീരാഗ് (32) മൗവ്വഞ്ചേരി, സനൂപ് (39) മൗവ്വഞ്ചേരി, ഷാജി (55) വടകര. ​അപകടത്തെ തുടർന്ന് കണ്ണൂർ തലശേരി റോഡിൽ ഏറെനേരം ഗതാഗതം സ്‌തംഭിച്ചു. തലശേരിയിലേക്കുള്ള വാഹനങ്ങൾ ബൈപ്പാസിലൂടെ മേലൂർ വഴി തിരിച്ചുവിട്ടു. പകൽ 11 ഓടെ അപകടത്തിൽപ്പെട്ട ബസ്സുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home